സൗദി അറേബ്യയിൽ വാക്സിൻ രണ്ടാംഘട്ട കുത്തിവെപ്പിന് തുടക്കമായി.

റിയാദ് : സൗദി അറേബ്യയിൽ കൊവിഡ് പ്രതിരോധ വാക്സിൻ രണ്ടാംഘട്ട കുത്തിവെപ്പിന് വ്യാഴാഴ്ച തുടക്കമായി. രാജ്യത്ത് എല്ലായിടത്തും വാക്സിനേഷൻ സെന്ററുകൾ സ്ഥാപിക്കുകയും അവിടങ്ങളിൽ കുത്തിവെപ്പ് ആരംഭിക്കുകയും ചെയ്തു.

കുത്തിവെപ്പെടുക്കാൻ എല്ലാവരും ആരോഗ്യമന്ത്രാലയത്തിന്റെ സിഹ്വത്തി എന്ന മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു.

രണ്ടാംഘട്ടത്തിൽ നിശ്ചിത വിഭാഗത്തിലുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. ആദ്യമാദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകും. ഡിസംബർ 17 നാണ് സൗദിയിൽ വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *