കോ​വി​ഡ്​;ക​ർ​ഫ്യൂ സ​മ​യം വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ രാ​വി​ലെ നാ​ലു വ​രെയെന്ന് സു​പ്രീം​ക​മ്മി​റ്റി

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ വ്യാ​പ​നത്തെ തുടര്‍ന്ന്  മേ​യ് എ​ട്ടു​ മു​ത​ൽ 15 വ​രെ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ക്കാനും ക​ർ​ഫ്യൂ സ​മ​യം വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ രാ​വി​ലെ നാ​ലു വ​രെ​യാ​ക്കാ​നും സു​പ്രീം​ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ഇൗ​ദു​ൽ ഫി​ത്​​ർ ക​ട​ന്നു​വ​രു​ന്ന ആ​ഴ്​​ച​യി​ലാ​ണ്​ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണം​ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്.

അ​വ​ശ്യ​വ​സ്​​തു​ക്ക​ളൊ​ഴി​കെ എ​ല്ലാ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​രോ​ധി​ക്കാ​നാ​ണ്​ തീ​രു​മാ​നി​ച്ച​ത്.

മേ​യ്​ 11 മു​ത​ൽ മൂ​ന്നു​ദി​വ​സം ജീ​വ​ന​ക്കാ​ർ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ വ​രേ​ണ്ട​തി​ല്ലെ​ന്നും സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ വി​ദൂ​ര തൊ​ഴി​ൽ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നും ഉ​ത്ത​വി​ല്‍ പറയുന്നു.

ഭ​ക്ഷ്യ​ക​ട​ക​ൾ, എ​ണ്ണ പ​മ്പു​ക​ൾ, ആ​രോ​ഗ്യ ക്ലി​നി​ക്കു​ക​ളും ആ​ശു​പ​ത്രി​ക​ളും, ഫാ​ർ​മ​സി​ക​ൾ, ഹോം ​ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ​യാ​ണ്​ നി​രോ​ധ​ന​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്.

സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളോ​ടും ഇൗ ​ദി​വ​സ​ങ്ങ​ളി​ൽ ​േജാ​ലി സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ വ​രേ​ണ്ട തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഈ​ദു​ൽ ഫി​ത്റി​​ന്​ കൂട്ടംചേർന്നുള്ള പെ​രു​ന്നാ​ൾ ന​മ​സ്​​കാ​ര​വും പ​ര​മ്പ​രാ​ഗ​ത ഈ​ദ് വി​പ​ണി​ക​ളും ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നും ബീ​ച്ചു​ക​ൾ, പാ​ർ​ക്കു​ക​ൾ, പൊ​തു​സ്​​ഥ​ല​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഒ​ത്തു​ചേ​രു​ന്ന​ത് നി​രോ​ധി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

കു​ടും​ബ​ങ്ങ​ളു​ടെ കൂ​ടി​ച്ചേ​ര​ലി​നും കൂ​ട്ടാ​യു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണ്. നി​ല​വി​ൽ രാ​ത്രി ഒ​മ്പ​തു മു​ത​ൽ രാ​വി​ലെ നാ​ലു വ​രെ​യാ​ണ്​ ക​ർ​ഫ്യൂ.

പ​ക​ൽ വ്യാ​പാ​ര​ത്തി​ന്​ ഇ​പ്പോ​ൾ ത​ട​സ്സ​മി​ല്ല. പ്ര​ധാ​ന​പ്പെ​ട്ട ആ​ഘോ​ഷ സീ​സ​ണാ​യ പെ​രു​ന്നാ​ൾ സ​ന്ദ​ർ​ഭ​ത്തി​ൽ കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ന്​ കാ​ര​ണ​മാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ട​യാ​നു​ദ്ദേ​ശി​ച്ചാ​ണ്​ പു​തി​യ നി​യ​ന്ത്ര​ണം. “,പ​ക​ൽ സ​മ​യ​ത്തും വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ സ​മ്പൂ​ർ​ണ നി​രോ​ധ​നം “,

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *