യുഎഇയിൽ ആകെ പരിശോധന 15.5 ദശലക്ഷം പിന്നിട്ടു

യു എ ഇ :  ഇന്നലെ 133,003 കോവിഡ് പരിശോധനകൾ നടത്തിയതോട യുഎഇയിൽ ആകെ കോവിഡ് പരിശോധന 15.5 ദശലക്ഷം പിന്നിട്ടു.

മധ്യപൂർവദേശത്ത് 36 ലക്ഷം പേർക്ക് ഇതിനകം കോവി‍ഡ് ബാധിച്ചതായും 76,000 ത്തിലേറെ പേർ മരിച്ചതായും ഇന്നലെ കണക്ക് പുറത്തുവിട്ടിരുന്നു.

യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും നിർദേശിച്ചു.

സുരക്ഷാ മാനദ‌ണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ വിവിധ എമിറേറ്റുകളിൽ പരിശോധന കർശനമായി തുടരുന്നു.

ദുബായിൽ സാമ്പത്തിക വിഭാഗം അടക്കമുള്ള വിവിധ വകുപ്പുകൾ പരിശോധന നടത്തിവരുന്നത്. ഇതിനകം ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു.

വലിയൊരു വിഭാഗം കൃത്യമായി നിയമം പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ  600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *