ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി യു.എ.ഇ

ദുബായ്: യു.എ.ഇ. വിഷൻ 2021-ൽ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങളും മറികടന്ന് യു.എ.ഇ. ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി.

2020-ലെ സഹിഷ്ണുത, സഹവർത്തിത്വം എന്നിവയുമായി ബന്ധപ്പെട്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിന്റെ വിജയപ്പട്ടികയിലാണ് യു.എ.ഇ.യും ഇടംപിടിച്ചത്.

ഫെഡറൽ കോംപിറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ കണക്കനുസരിച്ചാണിത്.

സഹിഷ്ണുതയിൽ യു.എ.ഇ. നാലാം സ്ഥാനത്താണ്.

വേൾഡ് കോംപിറ്റിറ്റീവ്‌നെസ് ഇയർ ബുക്കിലും വോൾഡ് ഡിജിറ്റൽ കോംപിറ്റിറ്റീവ്‌നെസ് റാങ്കിങ്ങിലും യു.എ.ഇ. അഞ്ചാമതാണ്.

സാമൂഹിക ഏകീകരണ സൂചികയിൽ ഏഴാമതും ആഗോള പ്രതിഭാ മത്സര സൂചികയിൽ 11-ാമതുമാണ്.

പൗരന്മാരോടും താമസക്കാരോടുമുള്ള സാമൂഹിക ഉത്തരവാദിത്വത്തിൽ യു.എ.ഇ. ലോകത്ത് 12-ാം സ്ഥാനത്താണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *