വന്ദേഭാരത് മിഷൻ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു, ടിക്കറ്റ് നിരക്ക് 2 സ്ലാബായി

അബുദാബി/കുവൈത്ത് സിറ്റി:വന്ദേഭാരത് മിഷൻ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് പ്രവാസികളെ പ്രയാസത്തിലാക്കുന്നു.

2 സ്ലാബായാണ് ടിക്കറ്റ് നിരക്ക് മാറ്റിയതെന്നാണ് എയർലൈന്റെ വിശദീകരണം.

എന്നാൽ 750 ദിർഹത്തിന്റെ ആദ്യത്തെ സ്ലാബിൽ നാമമാത്ര ടിക്കറ്റ് നൽകിയ ശേഷം ശേഷിച്ച ടിക്കറ്റുകളെല്ലാം 950 ദിർഹമിനാണു വിറ്റഴിക്കുന്നത്.

ക്രെഡിറ്റ് കാർഡ് വഴിയാണെങ്കിലും ട്രാവൽ ഏജൻസി വഴിയാണെങ്കിലും 30 ദിർഹം സർവീസ് ചാർജ് ഇനത്തിലും നൽകണം.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇതോടെ ഏതാണ് 1000 ദിർഹത്തോളം നൽകിയാലേ ടിക്കറ്റ് ലഭിക്കൂ.

യുഎഇയിൽ വന്ദേഭാരത് മിഷൻ നാലാം ഘട്ടംവരെ 750 ദിർഹമായിരുന്നു കേരളത്തിലെ ഏതു സെക്ടറിലേക്കും ഈടാക്കിയിരുന്നത്

ജോലി നഷ്ടപ്പെട്ടും സന്ദർശക വീസയിലെത്തി വീസാ കാലാവധി കഴിഞ്ഞും നാട്ടിലേക്കു മടങ്ങുന്നവർക്കു നിരക്കു വർധന തിരിച്ചടിയായി.

പുതിയ രീതിയോടെ വന്ദേഭാരത് ടിക്കറ്റ് നിരക്ക് ചില ചാർട്ടേ‍ഡ് വിമാനക്കമ്പനികളുടെ നിരക്കിനു സമാനമാവുകയോ അതിനെക്കാൾ കൂടുകയോ ചെയ്തിട്ടുണ്ട്

എന്നാല്‍, സൗദിയിൽ നേരത്തെ 950 റിയാലുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് മൂന്നാം ഘട്ടത്തിൽ 1750 വരെയാക്കി വർധിപ്പിച്ചിരുന്നെങ്കിലും പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിരക്ക് കുറച്ചിരുന്നു.

വന്ദേഭാരതിന് ഇപ്പോൾ 908 റിയാലാണ് നിരക്ക്. ചാർട്ടേഡ് വിമാന സർവീസുകളുടെയും എണ്ണം കൂടിയതോടെ യാത്രക്കാർ കുറഞ്ഞതും നിരക്കിളവിനു കാരണമായി.

ഒമാൻ ഒഴികെയുള്ള മറ്റു ജിസിസി രാജ്യങ്ങളിൽനിന്നുള്ള വന്ദേഭാരത് വിമാനയാത്രക്ക് നിരക്കുയർന്നിട്ടുണ്ട്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *