അബുദാബി : ലോകത്തെ ഏറ്റവും വലിയ ഇൻഡോർ സ്നോ പാർക്ക് അടുത്ത വർഷം അബുദാബിയിൽ.
നിർമാണം പുരോഗമിക്കുന്ന റീം മാളിലാണു ഹിമവിസ്മയം ഒരുങ്ങുന്നത്.
1.25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സജ്ജമാക്കുന്ന മഞ്ഞു പാർക്കിൽ മുതിർന്നവർക്കും കുട്ടികൾക്കും പങ്കെടുക്കാവുന്ന 13 റൈഡുകളുണ്ടാകും.
പാർക്കിനുള്ളിൽ മൈനസ് 2 ഡിഗ്രിയാകും താപനിലയെന്ന് അൽഫർവാനിയ പ്രോപ്പർട്ടി ഡലവപേർസ് സിഇഒ ഷെയ്ൻ എൽസ്റ്റോം പറഞ്ഞു.
450 ഷോപ്പുകളുള്ള മാളിലെ പ്രധാന ആകർഷണമായിരിക്കും സ്നോ പാർക്ക്. മാളിൽ രാജ്യാന്തര ബ്രാൻഡുകൾ, ഭക്ഷണശാലകൾ തുടങ്ങിയവ ലഭ്യമാക്കും.
440 കോടി ദിർഹം ചെലവിലാണ് നിർമാണം. കോവിഡ് വെല്ലുവിളികൾ ഏറെ ഉണ്ടെങ്കിലും റീം മാൾ 2021ൽ തന്നെ തുറക്കുമെന്നും എജിലിറ്റി ചീഫ് ഫിനാൻസ് ഓഫിസർ ഇഹാബ് അസീസ് പറഞ്ഞു.