ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രം ‘ഐൻ ദുബായിൽ’ ഒരുങ്ങി

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ ‘ഐൻ ദുബായിൽ’ ആദ്യ ക്യാബിൻ സ്ഥാപിച്ചു.

സുഖമായും സുരക്ഷിതമായും ഇരിക്കാൻ കഴിയുന്ന സ്ഫടിക ക്യാബിനുകളാണ് സ്ഥാപിക്കുന്നത്.

ബാക്കിയുള്ള 47 ക്യാബിനുകൾ കൂടി സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ബ്ലൂ വാട്ടേഴ്സ് ഐലൻഡിലെ  വിസ്മയചക്രത്തിന്റെ നിർമാണം ഈ വർഷാവസാനത്തോടെ പൂർത്തിയാകുമെന്നാണു പ്രതീക്ഷ.

‘ദുബായിയുടെ കണ്ണ്’ എന്നർഥം വരുന്ന ഈ പടുകൂറ്റൻ ജയന്റ് വീലിൽ ഒരേ സമയം 1,900 പേർക്കു കയറാനാകും. അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന ക്യാബിനുകളാണുള്ളത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ദീർഘദൂര കാഴ്ചകൾക്കു യോജിച്ചവിധമാണ് രൂപകൽപന.250 മീറ്റർ ഉയരത്തിൽ നഗരത്തിന്റെയും  കടലിന്റെയും വശ്യസൗന്ദര്യം 360 ഡിഗ്രി ദൃശ്യാനുഭവത്തോടെ ആസ്വദിക്കാം.

നിലവിൽ ഏറ്റവും ഉയരമുള്ള ലാസ് വേഗസ് ഹൈ റോളറിനെക്കാൾ 83 മീറ്റർ തലപ്പൊക്കത്തിലാണ് ഐൻ ദുബായ് റെക്കോർഡിലേക്കു കറങ്ങുക.

യുകെയിലെ ലണ്ടൻ ഐയെക്കാൾ 115 മീറ്റർ ഉയരക്കൂടുതലുണ്ടാകും

ലാസ്‌വേഗാസ് ഹൈ റോളറിന് 167 മീറ്ററും ലണ്ടൻ ഐക്ക് 135 മീറ്ററുമാണ് ഉയരം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *