യുഎഇയിൽ ഈ വർഷം വാടക വർധനയില്ല

അബുദാബി :  വ്യവസായ മേഖലകളിലും  ഫ്രീസോണുകളിലും  ഈ വർഷം വാടക കൂട്ടില്ലെന്ന് സർക്കാർ  ഉറപ്പു നല്‍കിയതോടെ വ്യവസായ സംരംഭകരുടെ ആശങ്ക അകന്നു.

മലയാളികളുടേത് അടക്കം നൂറുകണക്കിന് ചെറുകിട, ഇടത്തരം കമ്പനികൾക്ക് ആശ്വാസമേകുന്നതാണ് പുതിയ തീരുമാനം.

കോവിഡ് പ്രതിസന്ധി തരണം ചെയ്യാൻ സർക്കാർ തീരുമാനം സഹായിക്കുമെന്ന് അബുദാബി പോർട്സിലെ ഇൻഡസ്ട്രിയൽ സിറ്റീസ് ആൻഡ് ഫ്രീസോൺ ക്ലസ്റ്റർ മേധാവി അബ്ദുല്ല അൽ ഹമേലി പറഞ്ഞു.

സാമ്പത്തിക രംഗം നേരിട്ട വെല്ലുവിളികൾ  തരണം ചെയ്യാൻ സർക്കാർ പ്രഖ്യാപിച്ച  ആനുകൂല്യങ്ങളിൽ ഒടുവിലത്തേതാണ് ഇത്. സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്കു ആക്കം കൂട്ടാനും ഇത് ഉപകരിക്കും.

555 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന കിസാഡിൽ മാത്രം 1400 കമ്പനികളുണ്ട്. ഭക്ഷണം, ലോജിസ്റ്റിക്സ്, ഓട്ടമോട്ടീവ്, പോളിമേഴ്സ്, മെറ്റൽസ്, ഓയിൽ, ഗ്യാസ്, ലൈഫ് സയൻസ്, ടെക്നോളജി  തുടങ്ങി   ഇൻ‍ഡസ്ട്രിയൽ സിറ്റിയിൽ (ഐകാ‍ഡ്) ഉൾപ്പെടെ നൂറുകണക്കിനു കമ്പനികൾ വേറെയുമുണ്ട്. ഇവരുടെയെല്ലാം ആശങ്ക അകറ്റുന്നതാണ് പുതിയ നടപടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *