ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കല്‍ 48 മണിക്കൂര്‍ കാത്തിരിപ്പ് ഇനിയില്ല

അ​ജ്മാ​ന്‍: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് 48 മ​ണി​ക്കൂ​ര്‍ മു​ന്‍പെങ്കിലും  ഇ​ന്ത്യ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഹെ​ല്‍​ത്ത് ഓ​ഫി​സ​റെ അ​റി​യി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന ആ​വ​ശ്യ​മി​ല്ലെ​ന്ന് ഡ​ല്‍​ഹി ഹൈ​കോ​ട​തി.

Loading...

1954-ലെ ​എ​യ​ര്‍​ക്രാ​ഫ്റ്റ് (പ​ബ്ലി​ക് ഹെ​ല്‍​ത്ത്) ച​ട്ട​ങ്ങ​ളു​ടെ 43ാം വ​കു​പ്പ് പ്ര​കാ​രം മൃ​ത​ദേ​ഹ​മോ ചി​താ​ഭ​സ്മ​മോ വി​ദേ​ശ രാ​ജ്യ​ത്തു​നി​ന്ന് നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് 48 മ​ണി​ക്കൂ​ര്‍ മു​ന്‍പെങ്കിലും  ഇ​ന്ത്യ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഹെ​ല്‍​ത്ത് ഓ​ഫി​സ​റെ അ​റി​യി​ക്ക​ണം എ​ന്ന എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ഉ​ത്ത​ര​വി​നെ​തി​രെ പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ ഡ​ല്‍​ഹി ഹൈ​കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ച പൊ​തു​താ​ല്‍​പ​ര്യ ഹ​ര​ജി​യി​ലാ​ണ് വി​ധി. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ഈ ​ഉ​ത്ത​ര​വ് പ്ര​വാ​സി​ക​ള്‍ക്കി​ട​യി​ല്‍ വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

ഇ​ത് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ നേ​താ​ക്ക​ള്‍ കേ​ന്ദ്ര സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത​യ​ച്ചി​രു​ന്നെ​ങ്കി​ലും നി​ബ​ന്ധ​ന​യി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ എ​യ​ര്‍ ഇ​ന്ത്യ​യോ കേ​ന്ദ്ര സ​ര്‍​ക്കാ​റോ ത​യാ​റാ​യി​രു​ന്നി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ഡ്വ​. ജോ​സ് എ​ബ്ര​ഹാം മു​ഖേ​ന ഡ​ല്‍ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ 2017 ജൂ​ലൈ​യി​ല്‍ ഡ​ല്‍​ഹി ഹൈ​കോ​ട​തി​യി​ല്‍ പൊ​തു​താ​ല്‍​പ​ര്യ ഹ​ര​ജി സ​മ​ര്‍​പ്പി​ച്ച​ത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇ​തി​നെ​ത്തു​ട​ര്‍ന്ന് താ​ല്‍​ക്കാ​ലി​ക​മാ​യി സ്​​റ്റേ ല​ഭി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​യി​ലെ ചി​ല വി​മാ​ന​ത്താ​വ​ള ഹെ​ല്‍​ത്ത് ഓ​ഫി​സ​ര്‍മാ​രു​ടെ ഇ​ട​പെ​ട​ല്‍ ത​ട​സ്സം സൃ​ഷ്​​ടി​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്ന്​ ചീ​ഫ് ആ​ക്ടി​ങ് ജ​സ്​​റ്റി​സാ​യി​രു​ന്ന ഗീ​ത മി​ത്ത​ല്‍, ജ​സ്​​റ്റി​സ് സി. ​ഹ​രി​ശ​ങ്ക​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​നും സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ മ​ന്ത്രാ​ല​യ​ത്തി​നും എ​യ​ര്‍ ഇ​ന്ത്യയ്​ക്കും നോ​ട്ടീ​സ് അ​യ​ച്ചു.

1954-ലെ ​എ​യ​ര്‍ ക്രാ​ഫ്റ്റ് ച​ട്ട​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തി എ​യ​ര്‍​ക്രാ​ഫ്റ്റ് (പ​ബ്ലി​ക് ഹെ​ല്‍​ത്ത്) ച​ട്ട​ങ്ങ​ള്‍ 2015 എ​ന്ന പേ​രി​ല്‍ ഉ​ത്ത​ര​വ് ത​യാ​റാ​ക്കി​യ​താ​യും അ​തി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്​ അ​റി​യി​ക്കേ​ണ്ട സ​മ​യം 12 മ​ണി​ക്കൂ​റാ​യി കു​റ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്നു​ണ്ടെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ല്‍, ഈ ​ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നി​ട്ടി​ല്ല.

കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്‍റെ ഈ ​നി​ല​പാ​ടി​ല്‍ ഹൈ​കോ​ട​തി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തു​ക​യും പു​തി​യ നി​യ​മ​ത്തി​ന്‍റെ നി​ല വ്യ​ക്ത​മാ​ക്കു​ന്ന സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

48 മ​ണി​ക്കൂ​ര്‍ മുന്‍പേ അ​റി​യി​ക്ക​ണ​മെ​ന്ന ക​ര്‍ശ​ന നി​ബ​ന്ധ​ന ആ​വ​ശ്യ​മി​ല്ലെ​ന്നും വി​ദേ​ശ​രാ​ജ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍കു​ന്ന മ​ര​ണ​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, എം​ബാ​മി​ങ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, റ​ദ്ദാ​ക്കി​യ പാ​സ്​​പോ​ര്‍​ട്ടി​​ന്‍റെ പ​ക​ര്‍​പ്പ് തു​ട​ങ്ങി​യ രേ​ഖ​ക​ള്‍ ന​ല്‍​കി​യാ​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​റി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍ ഡ​ല്‍​ഹി ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ്​ കോ​ട​തി ഉ​ത്ത​ര​വ്.

പു​തി​യ ന​ട​പ​ടി പ്ര​വാ​സി ഭാ​ര​തീ​യ​ര്‍ക്ക് ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം പ​റ​ഞ്ഞു. ഷാ​ര്‍​ജ​യി​ലു​ള്ള ഫ്രാ​ന്‍ഗ​ള്‍ഫ് ലീ​ഗ​ല്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍റ് ക​മ്ബ​നി​യി​ലെ ക​ണ്‍​സ​ല്‍​ട്ട​ന്‍റും സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​ണ് അ​ഡ്വ​. ജോ​സ് എ​ബ്ര​ഹാം.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *