സൊഹാറിലെ ‘ന്യൂ ജെൻ ഫ്രീക്കൻ’ ഈ മലയാളി

മസ്കത്ത് : തിരുവന്തപുരം സ്വദേശി കുക്കു എന്നു വിളിക്കുന്ന കിരൺ തന്റെ  മുടിയും  താടിയും കൊണ്ട് കാണുന്നവരിൽ കൗതുകം തീർക്കുന്നു.

Loading...

സൊഹാറിലെ ഒരു സ്ഥാപനത്തിൽ സൗണ്ട് എൻജിനീയറായി ജോലി നോക്കുന്ന കിരൺ വേഷം കൊണ്ട് ശ്രദ്ധ നേടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ആറുവർഷമായി കിരൺ സൊഹാറിൽ ജോലി നോക്കുന്നു.

kiran-3

ഇവന്റുകളിലും മറ്റു വേദികളിലും സൗണ്ട്  സിസ്റ്റം കൺട്രോൾ  ചെയ്യുന്ന  ജോലി സന്തോഷത്തോടെയാണ് ചെയ്യുന്നത് എന്നു കിരൺ പറയുന്നു. തന്റെ മുടിയും താടിയും  കമ്മലും പുരികത്തിലെ റിങ്ങുമൊക്കെയായി മറ്റൊരു  ജോലിക്കും പോകാൻ  ആവില്ല. അതുകൊണ്ടാണ്  അനുയോജ്യമായ ജോലിയിൽ ആവേശം കൊണ്ടത്.

തിരുവനന്തപുരം തിരുവല്ലം  സ്വദേശിയായ കിരണിന്, ഡിജെ ചെയ്യാനായിരുന്നു മോഹം.  അതിനു സാധിക്കാതെ വന്നപ്പോഴാണ് അതുമായി ബന്ധപ്പെട്ട സൗണ്ട് എൻജിനീയറിങ് ജോലി തിരഞ്ഞെടുത്തത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ടിക് ടോക്കിലും നിറയെ  ആരാധകരുള്ള കിരണിനു ഡാൻസിലും താൽപര്യമുണ്ട്. താടി ഒരു അലങ്കാരമായാണ് കൊണ്ടുനടക്കുന്നത്. വലിയ പരിചരണം  താടിക്കു ആവശ്യമില്ലെന്നു കിരൺ സാക്ഷ്യപ്പെടുത്തുന്നു.

kiran

വ്യത്യസ്തത തേടുന്ന ന്യൂജൻ ചെറുപ്പക്കാരിൽ ഒരുവനായി പ്രവാസ ലോകത്ത് ജീവിക്കുന്ന കിരൺ തന്നോടൊപ്പം സെൽഫി എടുക്കാൻ  സ്വദേശികളടക്കം പലരും മുന്നാട്ടു വരാറുണ്ടെന്നും അതുമാത്രമാണ്  ചെറിയ  അലോസരം എന്നു പുഞ്ചിരിയോടെ  പറയുന്നു. താടിക്കാരുടെ സംഘടനയുടെ വാട്സ്ആപ്  ഗ്രുപ്പിൽ  ഉണ്ടെങ്കിലും  സജീവമാകാറില്ല.

സൊഹാർ മലയാളി സഘം യുവജനോത്സവ  നഗരിയിലാണ് കിരണിനെ കാണുന്നത്. അപ്പോഴും സെൽഫിയെടുക്കാൻ  ന്യൂജൻ പിള്ളേർ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *