ദോഹ : ക്രസന്റ് ഹൈസ്കൂൾ 2001 എസ്എസ്എൽസി ബാച്ച് വിദ്യാർത്ഥികൾ രണ്ടു പതിറ്റാണ്ട് പിന്നിടുന്നതിൻ്റെ ആഘോഷത്തിൻ്റെ ഭാഗമായി ഖത്തറിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പഴയ ആ കളികൂട്ടുകാർ ഇന്ന് വീണ്ടും ദോഹയിൽ ഒരുമിച്ചു കൂടി. ഗതകാല സ്മരണകൾ അയവിറക്കിയ സാഹ്യാനത്തിൽ കൂട്ടായ്മ വിവധ പരിപാടികൾ ആസൂത്രണം ചെയ്തു , അവ നാട്ടിലും മറുനാട്ടിലും സമീപ ഭാവിയിൽ തന്നെ നടപ്പിൽ വരുത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ഇല്യാസ് കേളോത് അധ്യക്ഷത വഹിച്ച ചടങ്ങിൽ
ഹാരിസ് പുത്തൻ പീടികയിൽ ഉദ്ഘാടനം നിർവഹിച്ചു.
ഷാനവാസ് pk സമീർ ak ഷുഹൈബ് cv മുഹമ്മദ് നിരത്തുമ്മൽ ,ഷഫീഖ് പുതുശേരി ,നൗഷിർ വാൻ .സമീർ അലി ,എന്നിവർ സംസാരിച്ചു.