യുഎഇയിൽ കുടുംബ പ്രശ്നത്തിൽ  മക്കളെ  ഉപേക്ഷിക്കുന്നവർ ഇനി തടവിലാകും

അബുദാബി: യുഎഇയിൽ ജോലിക്കു പോകുന്ന മാതാപിതാക്കൾ  കുട്ടികളെ വീടിനകത്തു പൂട്ടിയിട്ട് ജോലിക്കു പോകുന്ന മാതാപിതാക്കൾക്കും മറ്റു കാര്യങ്ങളാല്‍ കുട്ടികളെ ഉപേക്ഷിക്കുന്നവര്‍ക്കും താക്കീതുമായി പബ്ലിക് പ്രോസിക്യൂഷൻ.

കുട്ടികളെ നോക്കാൻ സമയവും സാഹചര്യവും ഉണ്ടായിട്ടും ശിശുപരിപാലന കേന്ദ്രങ്ങളിൽ വിടുന്നത് അനുവദിക്കില്ല. വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെ കുട്ടികളെ മറ്റിടങ്ങളിൽ ഏൽപിക്കാവൂ . കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കുന്നവർക്കു ശക്തമായ താക്കീതും നൽകി

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

 

അതേസമയം കുടുംബ പ്രശ്നത്തിൽ  മക്കളെ  ഉപേക്ഷിക്കുന്നവർ തടവിലാകും. വിവാഹമോചന വേളയിൽ കുട്ടികളുടെ സംരക്ഷണ ചുമതല ലഭിച്ചയാളും ഇക്കാര്യം ശ്രദ്ധിക്കണം. രോഗം വന്നാൽ മതിയായ ചികിത്സ ഉറപ്പാക്കണം.

കുടുംബ പ്രശ്നങ്ങളിൽ അകപ്പെടുന്ന കുട്ടികളുടെ കേസ് ഫാമിലി പ്രോസിക്യൂഷൻ നേരിട്ടാണ് കൈകാര്യം ചെയ്യുക. 2016 മാർച്ച് 8ന് പുറപ്പെടുവിച്ച ബാലാവകാശ സംരക്ഷണ നിയമം (വദീമ ലോ) 36ാം വകുപ്പ് അനുസരിച്ചു മാതാപിതാക്കൾ കുട്ടിയെ ഉപദ്രവിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ  ചെയ്യുന്നതു  ക്രിമിനൽ കുറ്റമാണ്.

കുറ്റം തെളിഞ്ഞാൽ അര ലക്ഷം മുതൽ 3 ലക്ഷം ദിർഹം വരെ പിഴയോ തടവോ അനുഭവിക്കേണ്ടിവരും.

കുട്ടികൾക്കെതിരായ ശാരീരിക, മാനസിക  പീഡനങ്ങളും വിവേചനവും പാടില്ല. തുല്യ അവകാശവും അവസരങ്ങളും നൽകണം.

സുരക്ഷിതത്വം അപകടത്തിലാക്കുന്ന കാര്യങ്ങൾ അനുവദിക്കില്ല. കുട്ടികളുടെ മനസ്സിനെ തളർത്തുന്ന നടപടികൾ പാടില്ല. ശാന്തമായി പെരുമാറണം.

ഉപദ്രവിക്കുകയോ  മോശമായി പെരുമാറുകയോ ചെയ്യരുത്. അവരുടെ മാനസിക, ശാരീരിക വളർച്ച പരിപോഷിപ്പിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കണം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *