ഹോം ക്വാറന്റീന്‍ ലംഘിച്ചതിന് മൂന്ന് പേര്‍ അറസ്റ്റില്‍

ദോഹ : ഖത്തറില്‍ കൊവിഡ് ഹോം ക്വാറന്റീന്‍ ലംഘിച്ചതിന് അധികൃതര്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്‍തു.

ആരോഗ്യ മന്ത്രാലയം നിഷ്‍കര്‍ഷിച്ച നിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പ്രാദേശിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ക്വാറന്റീനില്‍ കഴിയുന്നവര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച എല്ലാ നിബന്ധനകളും പൂര്‍ണമായും പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന് സ്വദേശികള്‍ക്കും രാജ്യത്തെ സ്ഥിരതാമസക്കാര്‍ക്കും ഇത് ഒരുപോലെ ബാധകമാണ്.

നിബന്ധനകള്‍ ലംഘിക്കുന്നവരെ സമൂഹത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കുമെന്നും മൂന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *