ഒമാനിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് പ്രവാസികൾ അറസ്റ്റിൽ

മസ്‌കറ്റ്: ഒമാനിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ സഹകരണത്തോടെ ലഹരിമരുന്ന് വിരുദ്ധ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നും ഹാഷിഷും പിടിച്ചെടുത്തു.

അറസ്റ്റിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *