ലഹരിമരുന്ന് വില്‍പ്പന നടത്താന്‍ ശ്രമം; മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

മനാമ: ലഹരിമരുന്ന് വില്‍പ്പന നടത്താന്‍ ശ്രമിച്ച മൂന്ന് പ്രവാസികള്‍ ബഹ്‌റൈനില്‍ അറസ്റ്റില്‍. 28നും 32നും ഇടയില്‍ പ്രായമുള്ള ഏഷ്യന്‍ വംശജരാണ് അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു.

ഇവരുടെ കൈവശമുണ്ടായിരുന്ന 35,000 ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്നും പണവും പിടിച്ചെടുത്തു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സിഐഡി വിഭാഗമാണ് പ്രതികളെ പിടികൂടിയത്

. ലഹരിമരുന്നിന്റെ അളവ് കൂട്ടാനായി ഇവര്‍ ചില രാസവസ്തുക്കള്‍ ചേര്‍ത്തിരുന്നതായി പൊലീസ് അറിയിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *