ഹജ്ജ്…ഇന്ത്യന്‍ ഹാജിമാരില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് മരണങ്ങളും ഒരു പ്രസവവും റിപ്പോര്‍ട്ട് ചെയ്തു

ജിദ്ദ : ഇന്ത്യയില്‍ നിന്ന് വിശുദ്ധ ഹജ്ജ് കര്‍മത്തിന് എത്തിക്കൊണ്ടിരിക്കുന്നു തീര്ഥാടകരില്‍ മൂന്ന് മരണവും ഒരു പ്രസവവും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജിനെത്തിയ രണ്ടു ഹാജിമാര്‍ മദീനയില്‍ വെച്ച് മരണപ്പെട്ടപ്പോള്‍ സ്വകാര്യ ഗ്രൂപ്പില്‍ എത്തിയ ഒരു മലയാളി ഹാജി മക്കയില്‍ വെച്ചും മരണപ്പെട്ടു. സ്വാഭാവിക മരണങ്ങളാണ് മൂന്നും.

Loading...

തിരൂര്‍ താനാളൂര്‍ സൈതലവി എന്ന ബാവ (67) യാണ് മരണപ്പെട്ട മലയാളി ഹാജി. അല്‍ഹിന്ദ് ഹജ്ജ് ഗ്രൂപ്പില്‍ എത്തിയ ഇദ്ദേഹം മക്കയില്‍ ഹറം ശരീഫ് പള്ളിയില്‍ വെച്ച് ളുഹര്‍ നിസ്‌കാരത്തിന് ശേഷം കുഴഞ്ഞു വീണു മരണപ്പെടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സൈതലവി ഭാര്യാ സമേതം മക്കയിലെത്തിയത്. ശ്രീനഗറില്‍ നിന്ന് ഈ മാസം പതിനെട്ടിന് എത്തിയ ഒരു എഴുപത്തി നാലുകാരന്‍ ഹാജിയാണ് മരിച്ച ഇന്ത്യക്കാരില്‍ മറ്റൊരാള്‍. ഭാര്യ റസൂലാന്‍ ബീവിയുടെ കൂടെ ഹജ്ജിനെത്തിയ പാപ്പി മുഖാദിന്‍ മദീനയില്‍ വെച്ചാണ് മരണപ്പെട്ടത്.

അതിനിടെ, മദീനയില്‍ എത്തിയ ഇന്ത്യക്കാരില്‍ ഒരു മുപ്പത്തൊന്നുകാരി തീര്‍ത്ഥാടക ഒരു കുഞ്ഞിന് ജന്മം നല്‍കി. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നിന്നെത്തിയ മുറാദാബാദിലെ പീര്‍സാദ മുഅല്ല സ്വദേശി ശബാന പര്‍വീന്‍ ആണ് മദീനയിലെ മീറ്റര്‍നിറ്റി ആശുപത്രിയില്‍ വെച്ച് ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. സുഖപ്രസവമായിരുന്നു. മദീന സിയാറത്ത് പൂര്‍ത്തിയാക്കി മക്കയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു സുഖപ്രസവം. ഭര്‍ത്താവ് ബിലാല്‍ അഹമ്മദ് അടക്കം നാല് പേര് ഉള്‍പ്പെട്ട സംഘമായാണ് ശബാന ഹജ്ജിനെത്തിയത്.

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *