ഒമാനില്‍ വാഹനം മറിഞ്ഞ് മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം…

മസ്‌കത്ത്; ഇബ്രിയില്‍ നിന്നും സൊഹാറിലേക്ക് പുറപ്പെട്ട വാഹനം മറിഞ്ഞു മൂന്നു മലയാളികള്‍ മരിച്ചു. പത്തനംതിട്ട, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്. കണ്ണൂര്‍ സ്വദേശി ശജീന്ദ്രന്‍, പത്തനംതിട്ട സ്വദേശികളായ സുകുമാരന്‍ നായകര്‍, രജീഷ് എന്നിവരാണ് മരണപ്പെട്ടത്. സുകുമാരന്‍ നായകരും രജീഷും ഇബ്രി ആരോഗ്യ മന്ത്രാലയം ആശുപത്രിയിലെ ടെക്നീഷ്യന്‍മാരാണ്.

ശജീന്ദ്രന്‍ സ്വകാര്യ കമ്പനിയായ യുണീക്കിലെ ജീവനക്കാരായിരുന്നു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. സൊഹാറിലെ അമ്പലത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഇബ്രിയില്‍ നിന്നും സുഹൃത്തുക്കള്‍ സൊഹാറിലേക്ക് തിരിച്ചത്. സ്വദേശിയുടെ മിനി ബസിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. നിയന്ത്രണംവിട്ട വാഹനം വാദിയിലേക്ക് മറിഞ്ഞായിരുന്നു അപകടം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *