വന്ദേ ഭാരത് അഞ്ചാം ഘട്ടം; ഒമാനിൽ നിന്നും ടിക്കറ്റ്‌ ബുക്കിങ് നാളെ മുതൽ ആരംഭിക്കുമെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി

മസ്കറ്റ് : ഒമാനിൽ നിന്നും വന്ദേ ഭാരത് അഞ്ചാം ഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന വിമാനങ്ങൾക്കായുള്ള ടിക്കറ്റ്‌ ബുക്കിങ് നാളെ മുതൽ ആരംഭിക്കുമെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി അറിയിച്ചു.

വന്ദേ ഭാരത് അഞ്ചാം ഘട്ടത്തിൽ ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് 19 വിമാന സർവീസുകളാണ് മസ്കറ്റ് ഇന്ത്യൻ എംബസി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിൽ എട്ട് സർവീസുകള്‍ കേരളത്തിലേക്കുള്ളതാണെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു. അഞ്ചാം ഘട്ട സർവീസുകൾ  ഓഗസ്റ്റ് ആറുമുതൽ ആരംഭിക്കും.

ഇന്ത്യയിലേക്ക് മടങ്ങുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ  തങ്ങളുടെ പൂർണ വിവരങ്ങൾ നൽകുവാനും എംബസി ആവശ്യപ്പെടുന്നുണ്ട്.

ഓൺലൈനിൽ രജിസ്റ്റർ ചെയ്ത ശേഷം യാത്ര ചെയ്യേണ്ടവർ റൂവിയിലുള്ള എയർ ഇന്ത്യ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണമെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ഗർഭിണികളും കുട്ടികളും രോഗികളും വിസ കാലാവധി കഴിഞ്ഞവർക്കുമാണ് വന്ദേ ഭാരത് മിഷന്റെ വിമാന സർവീസിൽ മുൻഗണന നൽകുന്നതെന്നും മസ്കറ്റ് ഇന്ത്യൻ എംബസി വ്യക്തമാക്കി.

മസ്കറ്റ് ഇന്ത്യൻ  എംബസ്സി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന  വന്ദേ ഭാരത് അഞ്ചാം ഘട്ടം  ഓഗസ്റ്റ് 15ന് അവസാനിക്കും.

വിമാനങ്ങളുടെ  സമയ വിവര പട്ടിക

1. ഓഗസ്റ്റ്  6   മസ്കറ്റ്- കണ്ണൂർ

2. ഓഗസ്റ്റ്  7  സലാല-കൊച്ചി

3. ഓഗസ്റ്റ്  7  മസ്കറ്റ് -ഡൽഹി

4. ഓഗസ്റ്റ്  8  മസ്കറ്റ്-കൊച്ചി

5. ഓഗസ്റ്റ്  8   മസ്കറ്റ്-മുംബൈ

6. ഓഗസ്റ്റ്  8   മസ്കറ്റ്-തിരുവനന്തപുരം

7. ഓഗസ്റ്റ്   9  മസ്കറ്റ്-ഡൽഹി

8. ഓഗസ്റ്റ് 10  മസ്കറ്റ്-ബാംഗ്ലൂർ/ മംഗലാപുരം

9. ഓഗസ്റ്റ്  10 മസ്കറ്റ്-തിരുച്ചിറപ്പള്ളി

10. ഓഗസ്റ്റ്  10  മസ്കറ്റ്-കോഴിക്കോട്

11. ഓഗസ്റ്റ്  11   മസ്കറ്റ്-ഹൈദരബാദ്‌

12. ഓഗസ്റ്റ്  11  മസ്കറ്റ്-ചെന്നൈ

13. ഓഗസ്റ്റ്   12 മസ്കറ്റ്-ലഖ്നൗ

14. ഓഗസ്റ്റ്  13  മസ്കറ്റ്-വിജയവാഡ

15. ഓഗസ്റ്റ് 14  സലാല /മസ്കറ്റ് /ഡൽഹി

16.  ഓഗസ്റ്റ്   14  മസ്കറ്റ്-തിരുവനന്തപുരം

17. ഓഗസ്റ്റ്  14   മസ്കറ്റ്-കൊച്ചി

18. ഓഗസ്റ്റ്  15  മസ്കറ്റ്-കൊച്ചി

19. ഓഗസ്റ്റ്  15   മസ്കറ്റ്-മുംബൈ

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *