സുരക്ഷിത രക്തം എല്ലാവർക്കും … ഇന്നു ലോക രക്ത ദാന ദിനം

മനാമ : ജൂണ്‍ 14 ന് ഒരു ലോക രക്തദാനദിനം കൂടി കടന്നു വരുമ്പോള്‍ രക്തദാനത്തിന് മാതൃകാ പ്രവർത്തനവുമായി ബഹ്‌റൈന്‍ കെ എം സി സി ശ്രദ്ധേയമാകുന്നു.സുരക്ഷിത രക്തം എല്ലാവർക്കുംഎന്നതാണ് ഈ വർഷത്തെ ലോക രക്ത ദാന സന്ദേശം.’ജീവസ്പര്‍ശം’ എന്ന പേരില്‍ ബഹ്‌റൈന്‍ കെ എം സി സി നടത്തിവരുന്ന രക്തദാന സേവനങ്ങള്‍ കൂടുതൽ ജനകീയ മാക്കി മുന്നേറുകയാണ്. ജനങ്ങള്‍ക്കു വിരല്‍ത്തുമ്പില്‍ രക്തം ലഭ്യമാക്കുന്നതിനുള്ള മൊബൈല്‍ ആപ്പ് പ്രവർത്തനം സജീവമാണ്.

ഇതിനോടകം നിരവധി ജീവനുകളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ജീവസ്പര്‍ശത്തിലൂടെ കഴിഞ്ഞു. ബഹ്‌റൈനിലെ സല്‍മാനിയ, ബി ഡി എഫ്,മുഹറഖ് കിംഗ്‌ ഹമദ് ഹോസ്പിറ്റലുകളിലുമായി 20 രക്ത ദാന ക്യാമ്പും 8 എക്സ് പ്രസ് ക്യാമ്പുകളും കഴിഞ്ഞ പത്തു വര്ഷത്തിനുള്ളതിൽ ഈ പദ്ധതി പ്രകാരം നിര്‍വഹിച്ചു. 2009ൽ ആണ് പദ്ധതി തുടങ്ങിയത്. ജീവരക്തം സ്വീകരിച്ച് ജീവിതത്തിലേക്കു തിരിച്ചെത്തിയവര്‍ 3600 ഇൽ അധികമാണ്. മികച്ച രക്തദാന പ്രവര്‍ത്തനത്തിനു ബഹ്‌റൈന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രത്യേക പ്രശംസാപത്രവും ബഹ്‌റൈൻ പ്രതിരോധ മന്ത്രാലയം റോയൽ മെഡിക്കൽ സർവീസ് പുരസ്കാരവും ബഹ്‌റൈൻ കിംഗ് ഹമദ് യൂണിവേഴ്സിറ്റി അവാർഡും ഇന്ത്യൻ എംബസ്സിയുടെ പ്രശംസയും നേടിയെടുത്ത ഈ പദ്ധതി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ഥമാണ് ആവിഷ്‌കരിച്ചത്.

രക്തദാനത്തിനായി ‘ജീവസ്പര്‍ശം. കോം’ എന്ന പേരില്‍ വെബ്‌സൈറ്റ് നേരത്തെ നിലവിലുണ്ട്. 5000ത്തോളം വളണ്ടിയര്‍മാരെ ഉള്‍ക്കൊള്ളുന്നതാണ് ‘ ബ്ലഡ്ബുക്ക്’ എന്ന ആപ്ലിക്കേഷന്‍. ജി സി സിയില്‍ ആദ്യമായിമായിട്ടാണ് ഇത്തരത്തിലുള്ള ഒരു ആപ്ലിക്കേഷന്‍.. ഏത് ഗ്രൂപ്പ്‌ രക്തം വേണമെങ്കിൽ നേരിട്ട് വിളിക്കാം എന്നതാണ് അപ്ലിക്കേഷൻ പ്രത്യേകത.

അടിയന്തിര ഘട്ടത്തില്‍ രക്തം ലഭ്യമാക്കാന്‍ 24 മണിക്കൂറും ലഭ്യമാകുന്ന ഡയറക്ടറിയും സജ്ജമാണ്. രക്തം ആവശ്യമുള്ളവര്‍ക്ക് എസ് എം എസിലൂടെ സേവനം എത്തിക്കാന്‍ കഴിയുന്ന സംവിധാനവുമുണ്ട്മു.സ്തഫ കെ പി ചെയർമാനും
എ പി ഫൈസല്‍ ജന. കണ്‍വീനറും , ഫൈസല്‍ കോട്ടപ്പള്ളി കണ്‍വീനര്‍മായ 33 അംഗ കമ്മിറ്റിയാണു ബഹ്‌റൈനില്‍ ഇതിനു നേതൃത്വം നല്‍കുന്നത്. ഫോണ്‍: 39841984.39881099.

അപകടങ്ങളില്‍ പെടുന്ന പകുതിയിലധികം പേരും മരിക്കുന്നത് ശരിയായസമയത്തു രക്തം ലഭിക്കാത്തതിനാലാണെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൂടിയാണ് ഇത്തരമൊരു പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. രക്തദാനം ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ലെന്നു ശാസ്ത്രീയമായി ബോധ്യപ്പടുത്തുകവഴി തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാമെന്നു പദ്ധതി തെളിയിച്ചു. 18 നും 55 നും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തദാനം ചെയ്യാം. ശരീരഭാരം 45 കിലോഗ്രാം എങ്കിലും ഉണ്ടായിരിക്കണം. എച്ച്.ഐ.വി, സിഫിലിസ്, മഞ്ഞപ്പിത്തം, മലേറിയ എന്നീ രോഗങ്ങളുള്ളവരും മയക്കുമരുന്നിന് അടിമപ്പെട്ടവരും രക്തദാനം ചെയ്യരുത്. രക്തം നല്‍കുന്നതിന് 24 മണിക്കൂറിനുളളില്‍ മദ്യം ഉപയോഗിച്ചവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍,അടുത്തിടെ ഗര്‍ഭം അലസിയവര്‍, ആര്‍ത്തവ സമയത്തുള്ളവര്‍, ഹൃദ്രോഗം, വൃക്കത്തകരാറുകള്‍,ആസ്ത്മ,കരള്‍ രോഗങ്ങള്‍ എന്നിവയുള്ളവര്‍ എന്നിവരൊന്നും രക്തം ദാനം ചെയ്യാന്‍ പാടില്ല. സാധാരണയായി ഒരാളുടെ ശരീരത്തില്‍ ശരാശരി 5 ലിറ്റര്‍ രക്തം ഉണ്ടാകും. 350 മില്ലി രക്തമാണ് ഒരിക്കല്‍ ശേഖരിക്കുന്നത്. ഇങ്ങനെ നഷ്ടമാകുന്ന രക്തം 24 മുതല്‍ 48വരെ മണിക്കൂറിനുള്ളില്‍ ശരീരം പുനരുല്‍പാദിപ്പിക്കും. ഒരു വ്യക്തിയില്‍ നിന്നു ശേഖരിക്കുന്ന രക്തം പലവിധ പരിശോധനകള്‍ക്കുശേഷമാണു മറ്റൊരാളില്‍ ഉപയോഗിക്കുന്നത്.

രക്തദാനം ജീവിദാനമെന്ന അടിസ്ഥാന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണു കെ എം സി സി ജീവദാനത്തിന്റെ പാതയില്‍ മുന്നേറുന്നത്.. കേരളത്തിലും സ്പർശം ബ്ലഡ്‌ ഡോണേഴ്സ് കേരള യുമായി സഹകരിച്ചു കൊണ്ട് പ്രവർത്തനം തുടങ്ങി കഴിഞ്ഞു…കേരളത്തിൽ നിരവധി പേർക്ക് ഇതിലൂടെ രക്ത ദാന സേവനം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *