അബുദാബി റോഡുകളില്‍ അടുത്ത മാസം 15 മുതല്‍ ടോള്‍…

അബുദാബി: ഗതാഗതക്കുരുക്ക് കുറയ്ക്കുകയും പ്രാദേശിക ഗതാഗത മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ലക്ഷ്യമിട്ട് റോഡുകളില്‍ അടുത്തമാസം 15ന് ടോള്‍ പ്രാബല്യത്തില്‍ വരും. അബുദാബിയിലെ പ്രധാന പാലങ്ങളായ ശൈഖ് സായിദ്, ശൈഖ് ഖലീഫ ബിന്‍ സായിദ് പാലം, അല്‍ മക്താ പാലം, മുസ്സഫ പാലം എന്നിവയിലായി നാല് ടോള്‍ ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

Loading...

അബുദാബി ഗതാഗത വകുപ്പിന്റെ വെബ്സൈറ്റ് വഴിയോ ഏതെങ്കിലും അബുദാബി സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ വഴിയോ രജിസ്ട്രേഷന്‍ നടത്താം. ഒക്ടോബര്‍ 15-ന് മുമ്ബ് എമിറേറ്റില്‍ സൗജന്യമായി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. മറ്റ് എമിറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹന ഉപയോക്താക്കള്‍ക്ക് ടോള്‍ ഗേറ്റുകള്‍ കടക്കുന്നതിനുമുമ്ബ് വെബ്സൈറ്റില്‍ അവരുടെ അക്കൗണ്ടില്‍ പ്രവേശിച്ച്‌ ടോള്‍ സിസ്റ്റത്തിലൂടെ രജിസ്റ്റര്‍ ചെയ്യാം.

ഒരു വാഹനത്തിന് രജിസ്ട്രേഷന്‍ ഫീസായി 50 ദിര്‍ഹവും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിന് 50 ദിര്‍ഹവും ഈടാക്കും. ടോള്‍ ഗേറ്റുകള്‍ കടക്കുന്ന രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് പത്തുദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും. അതിനുശേഷം ദിവസവും 100 ദിര്‍ഹം പിഴ ഈടാക്കും, പരമാവധി 10,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *