ദുബായിലെ ഖുര്‍ആനില്‍ പരാമര്‍ശിച്ചത് നേരില്‍ കാണാം…ഖുര്‍ആന്‍ പാര്‍ക്കില്‍ സന്ദര്‍ശകരുടെ ഒഴുക്ക്‌

ദുബായ്: സന്ദര്‍ശകര്‍ക്ക് വിസ്മയം തീര്‍ത്ത ഖുര്‍ആന്‍ പാര്‍ക്കില്‍ വന്‍ തിരക്ക്. ഖുര്‍ആനില്‍ പരാമര്‍ശിച്ച പല തരം പഴങ്ങളും പച്ചക്കറി തോട്ടങ്ങളുമായി ദുബായിലെ ഖുര്‍ആന്‍ പാര്‍ക്ക് വ്യത്യസ്ഥമാക്കുന്നു. ദിനം പ്രതി പാര്‍ക്ക് സന്ദര്‍ശകരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

Loading...

ഖുര്‍ആനു പുറമെ നബിചര്യയില്‍ പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളും പാര്‍ക്കിലുണ്ട്. വിവിധ സംസ്‌കാരങ്ങളെ ആശയ വൈദ്യഗവേഷണപരമായി ഒന്നിപ്പിക്കുന്ന ഒന്നാണ് ഈ പാര്‍ക്കെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ മാസം 29നാണ് സന്ദര്‍ശകര്‍ക്കായി ഖുര്‍ആന്‍ പാര്‍ക്ക് തുറന്ന് കൊടുത്തത്. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ 1,00,000 സന്ദര്‍ശകരാണ് ഖുര്‍ആന്‍ പാര്‍ക്കില്‍ ഇതിനോടകം തന്നെ എത്തിയിരിക്കുന്നത്.

അല്‍ ഖവനീജില്‍ 64 ഹെക്ടര്‍ സ്ഥലത്താണ് ഖുര്‍ആന്‍ പാര്‍ക്ക് സജ്ജമാക്കിയത്. പാര്‍ക്കിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എന്നാല്‍ ഇവിടെയുള്ള അപൂര്‍വ്വവും വ്യത്യസ്ഥവുമായ സസ്യങ്ങള്‍ ഉള്ള ചില്ല് കൂടാരത്തിലേക്കുള്ള പ്രവേശനത്തിന് 25 ദിര്‍ഹം കൊടുക്കണം. ഖുര്‍ആനിക് പാര്‍ക്കില്‍ 12 വ്യത്യസ്ത തോട്ടങ്ങളാണ് ഉള്ളത്. ഇതു കൂടാതെ കളിസ്ഥലങ്ങള്‍, സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ കുടകള്‍ക്ക് കീഴില്‍ ഇരിപ്പിടങ്ങള്‍, വൈഫൈ, മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പ്രത്യേക സ്ഥലം എന്നിവയെല്ലാം പാര്‍ക്കിനെ ആകര്‍ഷകമാക്കുന്നു.

പഴം പച്ചക്കറി തോട്ടങ്ങള്‍ക്ക് പുറമേ പുരാതന കാലവുമായി കൂട്ടിയിണക്കിയ പാറക്കെട്ടുകളില്‍ പണിതീര്‍ത്ത ഗുഹകളും ഈ പാര്‍ക്കിനെ ഒരു വിനോദ പഠന കേന്ദ്രമാക്കിമാറ്റിയെന്ന് അധികൃതര്‍ പറഞ്ഞു. നൈല്‍ നദി പിളര്‍ന്ന് മൂസ നബിക്ക് പാതയൊരിക്കിയ ഗുഹാ ഭാഗത്തേക്കുള്ള ഇടവഴി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *