ദുബായിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ദുബായ് ടൂര്‍ സൈക്ലിങിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

ദുബായ്: ദുബായ് ആതിഥ്യംവഹിക്കുന്ന അന്താരാഷ്ട്ര സൈക്ലിങ് മത്സരമായ ദുബായ് ടൂറിനുവേണ്ടി ചൊവ്വാഴ്ച മുതല്‍ അഞ്ചുദിവസത്തേക്ക് പലയിടങ്ങളിലും ഗതാഗത നിയന്ത്രണം. ചൊവ്വാഴ്ചമുതല്‍ ശനിയാഴ്ചവരെ രാവിലെ പതിനൊന്നുമുതല്‍ വൈകീട്ട് മൂന്നരവരെയാണ് മത്സരങ്ങള്‍. മൊത്തം 870 കി.മീറ്ററാണ് മത്സരാര്‍ഥികള്‍ സൈക്കിളോടിക്കുന്നത്. ജുമേര, അല്‍ വാസല്‍, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, അല്‍ ഖൈല്‍ റോഡ് തുടങ്ങിയ പ്രധാനറോഡുകള്‍ പല സമയങ്ങളിലായി അടക്കുമെന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഓരോ സെക്ഷനിലൂടെയും ദുബായ് ടൂര്‍ കടന്നുപോകാന്‍ 10 മിനിറ്റ് മാത്രമാണ് എടുക്കുക. ഇതിനുശേഷം വീണ്ടും റോഡുകള്‍ തുറക്കുമെന്ന് ട്രാഫിക് ആന്‍ഡ് റോഡ് ഏജന്‍സി സി.ഇ.ഒ. മൈത ബിന്‍ അതായി പറഞ്ഞു.

Loading...

സ്റ്റേജ് 1 , ചൊവ്വാഴ്ച

ദുബായ് ടൂര്‍ സ്‌കൈഡൈവ് ദുബായില്‍നിന്ന് തുടങ്ങി പാം ജുമേരയില്‍ അവസാനിക്കും. ഉം സുഖീം സ്ട്രീറ്റ്, അല്‍ ഖൈല്‍ സ്ട്രീറ്റ്, അല്‍ ഖുദ്റ റോഡ്, ഗ്ലോബല്‍ വില്ലേജ് ഭാഗത്തെ എമിറേറ്റ്സ് റോഡ്, ജബല്‍ അലി-ലെഹ്ബാബ് റോഡ്, മുഹമ്മദ് ബിന്‍ സായിദ് സ്ട്രീറ്റ്, ജാഫ്സ സ്ട്രീറ്റ്, ഫസ്റ്റ് അല്‍ ഖൈല്‍ റോഡ്, ഹെസ്സ സ്ട്രീറ്റ് എന്നിവിടങ്ങിലൂടെയാണ് ദുബായ് ടൂര്‍ കടന്നുപോകുക. ഈ സമയം ഹെസ്സ സ്ട്രീറ്റിലെയും ശൈഖ് സായിദ് റോഡിലെയും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെയും എമിറേറ്റ്സ് റോഡിലെയും ബദല്‍മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

സ്റ്റേജ് 2, ബുധനാഴ്ച

സ്‌കൈഡൈവ് ദുബായില്‍നിന്ന് തുടങ്ങി റാസല്‍ഖൈമയിലാണ് അവസാനിക്കുക. ഉം സുഖീം സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ട്, റാസ് അല്‍ ഖോര്‍, അല്‍ അവീര്‍ റോഡ്, എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളിലൂടെ ഷാര്‍ജ വഴിയാണ് റാസല്‍ഖൈയിലെത്തുക. ഹെസ്സ സ്ട്രീറ്റ്, അല്‍ തനിയ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, അല്‍ മനാമ സ്ട്രീറ്റ്, ഫസ്റ്റ് അല്‍ ഖൈല്‍ റോഡ് എന്നീ ബദല്‍ റോഡുകള്‍ ഉപയോഗിക്കാം.

സ്റ്റേജ് 3 , വ്യാഴാഴ്ച

സ്‌കൈഡൈവ് ദുബായില്‍ നിന്നാരംഭിച്ച് ഫുജൈറയില്‍ അവസാനിക്കും. ഉം സുഖീം സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, ദുബായ്- അല്‍ ഐന്‍ റോഡ്, അക്കാദമിക്ക് സിറ്റി സ്ട്രീറ്റ് , അല്‍ അവീര്‍ റോഡ്, ഹട്ട- ഒമാന്‍ റോഡ് എന്നിവിടങ്ങളിലൂടെ ഷാര്‍ജ വഴി ഫുജൈറയിലേക്ക് പ്രവേശിക്കും. ഹെസ്സ സ്ട്രീറ്റ്, അല്‍ തനിയെ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, അല്‍ അവീര്‍ റോഡ്, ദുബായ്-അല്‍ ഐന്‍ റോഡ് എന്നിവയാണ് ദുബായ് ടൂര്‍ കടന്നുപോകുന്ന സമയത്ത് വാഹനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന റോഡുകള്‍.

സ്റ്റേജ് 4 , വെള്ളിയാഴ്ച

സ്‌കൈഡൈവ് ദുബായില്‍ തുടങ്ങി ഫുജൈറ വഴി ഹതയില്‍ അവസാനിക്കും. ഉം സുഖീം സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, റാസ് അല്‍ ഖോര്‍ സ്ട്രീറ്റ്, അല്‍ അവീര്‍ റോഡ്, ഹത്ത -ഒമാന്‍ റോഡ് എന്നിവിടങ്ങളിലൂടെ ഷാര്‍ജ വഴി ഫുജൈറയിലും പിന്നീട് ഹതയിലുമെത്തും. ഹെസ്സ സ്ട്രീറ്റ്, അല്‍ തനിയെ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, റാസ് അല്‍ മനാമ സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ് എന്നിവയാണ് പകരം യാത്ര ചെയ്യാവുന്ന റോഡുകള്‍.

സ്റ്റേജ് 5, ശനിയാഴ്ച

ദുബായ് ടൂറിലെ അവസാനഘട്ടമാണിത്. സ്‌കൈഡൈവ് ദുബായില്‍നിന്ന് തുടങ്ങി സിറ്റിവാക്കിലെ ഫിനിഷിങ് പോയിന്റിലെത്തി അവസാനിക്കും. ഉം സുഖീം സ്ട്രീറ്റ്, അല്‍ അസായേല്‍ സ്ട്രീറ്റ്, അല്‍ വാഹ സ്ട്രീറ്റ്, ഫസ്റ്റ് അല്‍ ഖൈല്‍ റോഡ്, മെയ്ദാന്‍ സ്ട്രീറ്റ്, ദുബായ് അല്‍ ഐന്‍ റോഡ്, റാസ് അല്‍ ഖോര്‍ സ്ട്രീറ്റ്, അല്‍ ഖവാനീജ് സ്ട്രീറ്റ്, അക്കാദമിക് സിറ്റി, ഡമാസ്‌കസ് സ്ട്രീറ്റ്, മക്തൂം പാലം, അല്‍ സേഫ് സ്ട്രീറ്റ്, അല്‍ ഫല സ്ട്രീറ്റ്, അല്‍ ഫാഹിദി സ്ട്രീറ്റ്, അല്‍ ഗുബൈബ സ്ട്രീറ്റ്, അല്‍ മിന സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെ ദുബായ് ടൂര്‍ കടന്നു പോകും. ഹെസ്സ സ്ട്രീറ്റ്, അല്‍ തനിയ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, റാസല്‍ഖോര്‍ സ്ട്രീറ്റ്, അല്‍ അവീര്‍ റോഡ്, ദുബായ്- അല്‍ ഐന്‍ റോഡ്, ഗര്‍ഹൂദ് പാലം, ഫ്ളോട്ടിങ് ബ്രിഡ്ജ്, ശൈഖ് റാഷീദ് സ്ട്രീറ്റ്, അല്‍ മന്‍ഖൂല്‍ സ്ട്രീറ്റ്, അല്‍ മനറ സ്ട്രീറ്റ് തുടങ്ങിയ റോഡുകള്‍ ഈ സമയത്ത് വാഹനങ്ങള്‍ക്ക് പകരമുപയോഗിക്കാം.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *