സൗദി അറേബ്യ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാനിരോധനം സെപ്‍തംബർ 15 മുതല്‍ ഭാഗികമായി നീക്കും

റിയാദ് ​: കൊവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാനിരോധനം സെപ്‍തംബർ 15 മുതല്‍ ഭാഗികമായി നീക്കും.

2021 ജനുവരി ഒന്നിന് യാത്രാ നിയന്ത്രണം പൂര്‍ണമായി നീക്കുമെന്നും  ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന് പുറത്തു പോകുന്നതിനും മടങ്ങിവരുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് എടുത്തുകളയുന്നത്​.

ചൊവ്വാഴ്‍ച രാവിലെ ആറ്​ മുതൽ ഭാഗികമായി നിയന്ത്രണങ്ങൾ നീക്കും.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

മറ്റ്​ ജി.സി.സി രാജ്യങ്ങളിലുള്ള സൗദി പൗരന്മാര്‍, തൊഴിൽ റീഎൻട്രി വിസ, സന്ദർശക വിസ എന്നിവയുള്ള വിദേശികള്‍ എന്നിവര്‍ ഉൾപ്പെടെയുള്ളവർക്കാണ്​ ചൊവ്വാഴ്‍ച മുതൽ പ്രവേശനാനുമതി നൽകുന്നത്​.

ഇവരെല്ലാം കൊവിഡ് രോഗ​ മുക്തരാണെന്ന്​ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം​. പ്രവേശന കവാടത്തിലെത്തുന്നതിന് 48 മണിക്കൂർ മുമ്പ്​ ഇഷ്യൂ ചെയ്‍ത രേഖകളായിരിക്കും സ്വീകരിക്കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *