ബഹ്‌റൈനില്‍ തൃശ്ശൂര്‍ സ്വദേശിനിയുടെ ആത്മഹത്യ…ഒരു മാസത്തിനിടെ ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്തത് ആറോളം മലയാളികള്‍

മനാമ: ബഹ്‌റൈനില്‍ മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയില്‍. തൃശൂര്‍ ജില്ലയിലെ പറപ്പൂര്‍ അന്നനട സ്വദേശി ഷാമിലി പന്തയിലിനെ (27)യാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ മുഹറഖില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.

ഷാമിലി സ്ഥാപനത്തില്‍ കഴിഞ്ഞ രണ്ടുദിവസമായി വരാത്തതിനെതുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഫോണ്‍ ചെയ്തിട്ട് കിട്ടിയില്ലെന്ന് പറയപ്പെടുന്നു. ഇതിനെതുടര്‍ന്ന് നേരിട്ട് ചെന്നപ്പോഴാണ് താമസസ്ഥലം അകത്തുനിന്ന് താഴിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു.

പൊലീസ് എത്തിയാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ശാമിലിയുടെ ഭര്‍ത്താവ് ലിതിന്‍ ബഹ്‌റൈന്‍ പ്രവാസിയാണ്. ഇദ്ദേഹം ബന്ധുവിന്റെ വിവാഹത്തില്‍ പെങ്കടുക്കാനായി അടുത്തിടെ നാട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ 35 ദിവസത്തിനുള്ളില്‍ ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്ത മലയാളികളുടെ എണ്ണം ഇതോടെ ആറായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *