ബഹറിനില്‍ മലയാളി ഉള്‍പ്പടെ രണ്ട് ഇന്ത്യക്കാര്‍ ജീവനൊടുക്കിയ നിലയില്‍

മനാമ: ബഹറിനില്‍ മലയാളി ഉള്‍പ്പടെ രണ്ട് ഇന്ത്യക്കാരരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ സ്വദേശി സുകുമാരമേനോന്റെ മകന്‍ സുനില്‍ മേനോനാണ് (44) ആത്മഹത്യ ചെയ്ത മലയാളി. ഇദ്ദേഹത്തെ ഗുദേബിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കയയ്ക്കും.

Loading...

അല്‍ വഹാ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടിങ് കമ്ബനിയില്‍ ജോലിചെയ്യുന്ന അനന്തം ശിവപ്രകാശനെ (49) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് റിഫയിലെ താമസസ്ഥലത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയാണ്. പോലീസെത്തി മൃതദേഹം സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *