ദീര്‍ഘകാല വിസാ നിരക്ക് പ്രഖ്യാപിച്ച്‌ യുഎഇ

അബുദാബി: ദീര്‍ഘകാല വിസാ നിരക്ക് പ്രഖ്യാപിച്ച്‌ യുഎഇ. 10 വര്‍ഷത്തേക്ക് 1150 ദിര്‍ഹവും 5 വര്‍ഷത്തെക്ക് 650 ദിര്‍ഹവുമാണ് വിസയുടെ നിരക്ക്. നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും വിവിധ മേഖലയിലെ വിദഗ്ദര്‍ക്കും ദീര്‍ഘകാല വിസ സ്വന്തമാക്കാം.

ദീര്‍ഘകാലവിസയ്ക്കുള്ള അവസരങ്ങളും രാജ്യത്തെ അനുകൂലസാഹചര്യങ്ങളും സൗകര്യങ്ങളും മനസ്സിലാക്കാന്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും അനുവദിച്ചിട്ടുണ്ട്. 1100 ദിര്‍ഹമാണ് ഇതിന്റെ നിരക്ക്. വന്‍കിട നിക്ഷേപകര്‍ക്കും വ്യവസായ സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഗവേഷകര്‍ക്കും മികവുപുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കുമാണ് ദീര്‍ഘകാല വിസ അനുവദിക്കുന്നത്.

2018 നവംബറിലാണ് മന്ത്രിസഭായോഗം ഇതിന് അനുമതി നല്‍കിയത്. റീഗല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വാസു ഷ്‌റോഫ്, ഖുശി ജൂവലറി ഗ്രൂപ്പ് എം.ഡി. ഖുശി ഖത്വാനി എന്നീ രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്കാണ് ആദ്യ ദീര്‍ഘകാല വിസകള്‍ അനുവദിച്ചത്. കഴിഞ്ഞ ആഴ്ചമുതലാണ് ദീര്‍ഘകാല വിസ അനുവദിച്ചുതുടങ്ങിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *