യുഎഇയില്‍ സന്ദർശക–ടൂറിസ്റ്റ് വീസകൾക്ക് ഇന്നലെ നിലവിൽ വന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി അധികൃതർ

ദുബായ് : സന്ദർശക–ടൂറിസ്റ്റ് വീസകൾക്ക് ഇന്നലെ നിലവിൽ വന്ന നിയന്ത്രണങ്ങൾ അധികൃതർ ഒഴിവാക്കി.

ദുബായ് വീസയ്ക്ക് അപേക്ഷിക്കുന്നവർ ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന വാഗ്ദാനപത്രം, താമസിക്കുന്ന ഹോട്ടലിന്റെ റിസർവേഷൻ തെളിവ് തുടങ്ങിയവ ഹാജരാക്കണമെന്നായിരുന്നു ഇന്നലെ പുറത്തുവന്ന നിബന്ധനകൾ.

ബന്ധുക്കളെ സന്ദർശിക്കാൻ വരുന്നവർ ഇതിനൊപ്പം ബന്ധുവിന്റെ മേൽവിലാസത്തിന്റെ തെളിവ്, അവരുടെ എമിറേറ്റ്സ് ഐഡിയുടെ പകർപ്പ് എന്നിവയും നൽകണമെന്നും അറിയിച്ചിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ഇത് യുഎഇയിലേയ്ക്ക് തൊഴിൽ തേടി സന്ദർശക വീസയിൽ വരുന്നവർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ മലയാളികളടക്കമുള്ള പ്രവാസികളിൽ ആശങ്കയുണ്ടാക്കിയിരുന്നു.

ട്രാവൽ ഏജൻസികളും പുതിയ നിബന്ധനകൾ തങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഇതെല്ലാം ഒഴിവാക്കി അപേക്ഷ പൂർവ സ്ഥിതിയിലാക്കിയത് എല്ലാവരിലും ആഹ്ളാദം പരത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *