യു.എ.ഇയില്‍ ദീര്‍ഘകാല താമസ വിസ…നിബന്ധനകള്‍ അറിയാം

നിക്ഷേപകര്‍, സംരംഭകര്‍, ശാസ്ത്ര-വൈജ്ഞാനിക ഗവേഷകര്‍, മികച്ച വിദ്യാര്‍ഥികള്‍, വിദഗ്ധര്‍, എന്നിവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളും മാനദണ്ഡങ്ങളും യു.എ.ഇ മന്ത്രിസഭ വ്യക്തമാക്കി. 2018 മേയില്‍ പത്ത് വര്‍ഷം വരെയുള്ള വിസ അനുവദിക്കാന്‍ മന്ത്രിസഭ നല്‍കിയ അനുമതിയുടെ തുടര്‍ച്ചയായാണ് പുതിയ വിശദീകരണം. ദീര്‍ഘകാല വിസ സംവിധാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്തു.

Loading...

നിക്ഷേപരുടെയും സംരംഭകരുടെയും തൊഴില്‍ വിദഗ്ധരുടെയും ബിസിനസ് വളര്‍ച്ചക്ക് ആകര്‍ഷകവും പ്രോല്‍സാഹന ജനകവുമായ നിക്ഷേപ സാഹചര്യം സ്യഷ്ടിക്കുന്നതിനും ബിസിനസ് സംരംഭങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടിയാണ് നടപടി. ദേശീയ സമ്പദ് വ്യവസ്ഥയുടെ പ്രധാന മേഖലകളിലേക്ക് വിദഗ്ധരുടെയും പ്രതിഭകളെയും ആകര്‍ഷിക്കുകയാണ് നടപടിയുടെ ലക്ഷ്യം. ദീര്‍ഘകാല വിസ ലഭിക്കുന്നവരുടെ കുടുംബത്തിനും സമാന വിസ ലഭിക്കും.

യു.എ.ഇയിലെയും വിദേശത്തെയും നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കും. രണ്ട് വിഭാഗങ്ങളായാണ് നിക്ഷേപകരെ തരംതിരിച്ചിരിക്കുന്നത്. 50 ലക്ഷം ദിര്‍ഹമോ അതിന് മുകളിലോ മൂല്യമുള്ള വസ്തുവകയുള്ള നിക്ഷേപകര്‍ക്ക് അഞ്ചു വര്‍ഷ കാലാവധിയുള്ള താമസ വിസയാണ് നല്‍കുക. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റില്‍ മുതലിറക്കിയവര്‍, പ്രശസ്ഥമായ കമ്പനിയുള്ളവര്‍, കോടിദിര്‍ഹമോ അതില്‍ കൂടുതലോ ബിസിനസ്സ് പങ്കാളിത്തമുള്ളവര്‍, റിയല്‍ എസ്റ്റേറ്റിതര നിക്ഷേപം 60ശതമാനത്തില്‍ കുറയാതെ, എല്ലാ മേഖലയിലേയും നിക്ഷേപം കോടി ദിര്‍ഹത്തില്‍ കൂടുതലുള്ളവര്‍ എന്നിവര്‍ക്ക് പത്ത് വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന വിസയും അനുവദിക്കും.

കുറഞ്ഞത് അഞ്ച് ലക്ഷത്തിന്റെ പദ്ധതി നിലവില്‍ രാജ്യത്ത് ഉള്ളവരോ രാജ്യത്ത് അക്രഡിറ്റഡ് ബിസ്‌നസ് ഇന്‍ക്യുബേറ്ററിന് അനുമതി ലഭിച്ചവരോ ആയവര്‍ക്ക് അഞ്ചു വര്‍ഷ വിസ അനുവദിക്കും. മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ഇതു നിക്ഷേപക വിസയായി ഉയര്‍ത്താന്‍ സാധിക്കും. സംരംഭകര്‍, സംരംഭത്തിലെ പങ്കാളികള്‍, മൂന്ന് എക്‌സിക്യൂട്ടിവ് ഡയറക്ടമാര്‍, ഭാര്യ, കുട്ടികള്‍, എന്നിവര്‍ സംരംഭക വിസയുടെ ആനുകൂല്യത്തില്‍ ഉള്‍പ്പെടും. സംരംഭകന് ആറ് മാസ കാലാവധിയില്‍ രാജ്യത്ത് പ്രവേശിപ്പിക്കാം. ആറ് മാസത്തേക്ക് നീട്ടുകയും ചെയ്യാം. മള്‍ട്ടി എന്‍ട്രി അനുവദിക്കും.

വിദഗ്ധരും ശാസ്ത്ര-വൈജ്ഞാനികഗവേഷകരും

വിദഗ്ധര്‍ക്കും ശാസ്ത്ര-വൈജ്ഞാനിക മേഖലയിലെ ഗവേഷകര്‍ക്കുമുള്ള പത്ത് വര്‍ഷ കാലാവധിയുള്ള വിസ ഡോക്ടര്‍മാര്‍, തൊഴില്‍ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ക്കാണ് അനുവദിക്കുക. ഭാര്യ, കുട്ടികള്‍ എന്നിവര്‍ക്കും ഈ വിസയുടെ ആനുകൂല്യം ലഭിക്കും. ഈ വിഭാഗത്തില്‍പെട്ട എല്ലാവര്‍ക്കും അതത് മേഖലയില്‍ നിയമസാധുതയുള്ള തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണം.

സാംസ്‌കാരിക-കല മേഖല പ്രതിഭകള്‍

യു.എ.ഇ സാംസ്‌കാരിക-വൈജ്ഞാനിക വികസന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കലകളിലെ പ്രതിഭകള്‍ക്കാണ് ദീര്‍ഘകാല വിസ അനുവദിക്കുക. സവിശേഷ പ്രതിഭയുള്ളവര്‍ പാറ്റന്റുകളോ പ്രമുഖ പ്രസിദ്ധീകരങ്ങളില്‍ പ്രസിദ്ധീകരിച്ച ഗവേഷണങ്ങളോ സമര്‍പ്പിക്കണം.

അറിയപ്പെടുന്ന കമ്പനി ഉടമകള്‍ക്കും മികച്ച അക്കാദമിക നേട്ടം, തൊഴില്‍ മികവ്, പദവി എന്നിവയുള്ളവര്‍ക്കുമാണ് ഈ വിഭാഗത്തില്‍ വിസ അനുവദിക്കുക. പബ്ലിക് സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് 95 ശതമാനം മാര്‍ക്കോടെയുള്ള വിജയം, സര്‍വകലാശാലകളില്‍ നിന്ന് കുറഞ്ഞത് 3.75 ജി.പി.എയോടുകൂടി ഡിസ്റ്റിങ്ഷന്‍ എന്നിവയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഈ വിഭാഗത്തില്‍ ദീര്‍ഘകാല വിസ അനുവദിക്കുക. വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്കും വിസ ആനുകൂല്യം ലഭിക്കും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *