ദൗത്യം വിജയിച്ചില്ലെങ്കിലും ചാന്ദ്രയാന്‍ 2 ഇന്ത്യക്ക് വലിയ മുന്നേറ്റം നല്‍കിയതായി യു.എ.ഇ

സമ്പൂർണ വിജയം കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടി ചാന്ദ്രയാൻ രണ്ട് ദൗത്യം ഇന്ത്യക്ക് വലിയ മുന്നേറ്റം നൽകിയതായി യു.എ.ഇ. ബഹിരാകാശ ദൗത്യത്തിൽ ഇന്ത്യയുടെ മുന്നേറ്റം അരക്കിട്ടുറപ്പിക്കാൻ ചാന്ദ്രയാൻ ദൗത്യം ഉപകരിച്ചുവെന്നും യു.എ.ഇ ബഹിരാകാശ ഏജൻസി മേധാവി അറിയിച്ചു. യു.എ.ഇയുടെ ബഹിരാകാശ ദൗത്യങ്ങൾക്കും ഇന്ത്യ പൂർണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Loading...

ചന്ദ്രയാൻ-2 ദൗത്യം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്നും ദൗത്യം സമ്പൂർണ വിജയം നേടിയില്ലെങ്കിലും മികച്ച ചുവടുവെപ്പാണെന്ന് യു.എ.ഇ ബഹിരാകാശ ഏജൻസി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽ അഹ്ബാബി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യക്കൊപ്പം യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും താൽപര്യപൂർവമാണ് ചാന്ദ്രയാൻ ദൗത്യത്തെ നോക്കി കണ്ടത്. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയെ ഒപ്പം ചേർത്ത് ആരും ഇതുവരെ ഇറങ്ങാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് പര്യവേക്ഷണം നടത്താനുള്ള നീക്കത്തിലൂടെ മുൻ ദൗത്യങ്ങളെ മറികടക്കുന്ന സാങ്കേതിക കുതിപ്പാണ് ചന്ദ്രയാൻ-2 നടത്തിയത്.

ജൂലൈ 22ന് നടന്ന വിക്ഷേപണം മുതൽ ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഓരോ ഘട്ടത്തിന്റെയും പുരോഗതി രാജ്യം മാത്രമല്ല ലോകം മുഴുവൻ വളരെ പ്രതീക്ഷയോടും ആകാംക്ഷയോടെയുമാണ് വീക്ഷിച്ചത്. ദൗത്യത്തെ പരാജയമായി കാണാൻ പറ്റില്ലെന്ന് മുഹമ്മദ് അൽ അഹ്ബാബി പറഞ്ഞു. വലിയ ലക്ഷ്യം മുൻനിർത്തിയുള്ള ഇന്ത്യയുടെ കുതിപ്പിന് യു.എ.ഇ ബഹിരാകാശ ഏജൻസിയുടെ എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *