വിസിറ്റിംഗ് വിസയില്‍ യു എ ഇ യില്‍ ജോലിക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക

ദുബായ് : വിസിറ്റിംഗ്  വിസയില്‍ യു.എ.ഇയില്‍ ജോലിക്ക് പോകരുതെന്ന മുന്നറിയിപ്പുമായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് . ഏജന്റമാരാല്‍ വഞ്ചിക്കപ്പെട്ട്  ജോലിക്ക് എത്തുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിന്‍റെ   അടിസ്ഥാനതിലാണ്   ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇത്തരത്തിലുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്  .

യു.എ.ഇയുടെ നിയമപ്രകാരമാണ് വിസ അനുവദിച്ചിട്ടുളളതെന്ന് ഉറപ്പാക്കിയശേഷമായിരിക്കണം യാത്ര പുറപ്പെടാനെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ജോലിക്കായി പോകുന്നവര്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് സംവിധാനമായ ഇ-മൈഗ്രേറ്റിനു കീഴില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സുമായി വരുന്നതാണ് സുരക്ഷിതം. വ്യാജ തൊഴില്‍ ഏജെന്റ്റ്മാരെ  കണ്ടെത്താന്‍ ഇന്ത്യന്‍ എംബസി സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും  ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്റര്‍ വഴി വിസയുടെയും തൊഴിലവസരങ്ങളുടെയും വിവരങ്ങള്‍ ഉണ്ടാകുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *