യുഎഇയില്‍ തൊഴിലാളികളുടെ ഉച്ചവിശ്രമ കാലം അവസാനിക്കാന്‍ ഇനി നാളുകല്‍ മാത്രം…

അബുദാബി; യുഎഇയില്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധമാക്കിയ ഉച്ചവിശ്രമം അവസാനിക്കാന്‍ നാളുകള്‍ ബാക്കിയിരിക്കെ അധികൃതര്‍ പരിശോധന ഊര്‍ജിതമാക്കി. നിയമം ലംഘിച്ച് തൊഴിലാളികളെ പണിയെടുപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ഈ മാസം 15നാണ് മൂന്നു മാസം നീണ്ടുനിന്ന നിര്‍ബന്ധ ഉച്ചവിശ്രമ നിയമം അവസാനിക്കുന്നത്. സൂര്യതാപം ഏല്‍ക്കുംവിധം തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം കര്‍ശനമായി വിലക്കിയിരുന്നു.

Loading...

നിയമം പാലിക്കേണ്ടതിന്റെ ഗൗരവം തൊഴിലുടമകളെ ബോധ്യപ്പെടുത്താന്‍ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. ജൂണ്‍ പതിനഞ്ചിന് ആരംഭിച്ച ഉച്ചവിശ്രമം ഈ മാസം 15ന് അവസാനിക്കുമെന്ന് തൊഴില്‍ മന്ത്രി അഹ്മദ് ബ്ന്‍ അല്‍ ഹാമിലി അറിയിച്ചു. സെപ്റ്റംബര്‍ 15ന് ഉച്ചവിശ്രമ നിയമം ഔദ്യോഗികമായി അവസാനിക്കുമെങ്കിലും വേനല്‍ക്കാലം അവസാനിക്കും വരെ തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ തൊഴിലുടമകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ചൂടേറ്റ് തൊഴിലാളികള്‍ക്ക് നിര്‍ജലീകരണവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പണിസ്ഥലങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ തുടരണം. തൊഴിലാളികള്‍ ജോലി ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണം. തണല്‍ ലഭിക്കുന്നതിനാവശ്യമായ വലിയ കുടകള്‍ ഉണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട്.

തൊഴിലാളികളുടെ തോതനുസരിച്ച് പാനീയങ്ങളും കുടിവെള്ളവും സുലഭമാക്കുക, വിയര്‍പ്പിലൂടെ ധാരാളം ജലം നഷ്ടമാകുന്നതിനാല്‍ ഉപ്പ് കലര്‍ത്തിയ ഭക്ഷ്യവസ്തുക്കള്‍ നല്‍കുക, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അധികൃതര്‍ നല്‍കി. ഏതെങ്കിലും തൊഴിലാളികള്‍ക്ക് അപകടം സംഭവിച്ചാല്‍ അടിയന്തര വൈദ്യസഹായം എത്തിക്കേണ്ടത് സൈറ്റ് സൂപ്പര്‍വൈസറുടെ കടമയാണെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *