ഉംറ; ഇതുവരെ അനുമതി നേടിയത് 10 ലക്ഷത്തിലേറെ തീർത്ഥാടകർ

റിയാദ് : കൊവിഡ് കാലത്ത് ഉംറ കർമം പുനഃരാരംഭിച്ച ശേഷം അനുവദിച്ച പെർമിറ്റുകളുടെ എണ്ണം 10 ലക്ഷം കവിഞ്ഞതായി ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത് അറിയിച്ചു.

എന്നാൽ ഇതുവരെ തീർഥാടകരിൽ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ആരോഗ്യ മുൻകരുതൽ നടപ്പാക്കുന്നതിന് മന്ത്രാലയം തന്ത്രപരമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

തീർഥാടകരെ 50 പേർ ഉൾപ്പെടുന്ന ഗ്രൂപ്പുകളായി തിരിച്ചാണ് ഉംറ.

ഒരേസമയത്ത് 32 ഗ്രൂപ്പുകളെയാണ് തീർഥാടനത്തിന് അനുവദിക്കുന്നത്.

പ്രതിദിനം ആറ് സമയങ്ങളിലായി ഗ്രൂപ്പുകൾ ഉംറ നിർവഹിക്കുന്നു.

അടുത്ത സീസണിലെ തീർഥാടകരുടെ എണ്ണം നിർണയിക്കൽ പ്രയാസകരമാണെന്നും മന്ത്രി പറഞ്ഞു.

ചില രാജ്യങ്ങൾ പ്രഖ്യാപിച്ച വാക്സിനുകളുടെ ഫലപ്രാപ്തി സ്ഥിരീകരിക്കാൻ ആരോഗ്യ മന്ത്രാലയം കാത്തിരിക്കുകയാണ്.

ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പ്രകാരം ഉംറക്കും ഹജ്ജിനും ആവശ്യമായ നടപടിക്രമങ്ങൾ ചർച്ച ചെയ്യുമെന്നും ഹജ്ജ് ഉംറ സഹമന്ത്രി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *