വന്ദേഭാരത് നാലാം ഘട്ടം: കുവൈത്തിൽനിന്ന് സർവീസ് നാളെ മുതൽ

കുവൈത്ത് സിറ്റി : വന്ദേ ഭാരത് മിഷൻ നാലാംഘട്ടത്തിന്റെ ഭാഗമായി കുവൈത്തിൽനിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസ് നാളെ ആരംഭിക്കും.

തിരുവനന്തപുരം, കൊച്ചി സെക്ടറുകളിലേക്കാണ് നാളെ വിമാനമുള്ളത്.

11ന് കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കും സർവീസുണ്ട്.

വരും ദിവസങ്ങളിലും കേരളം ഉൾപ്പെട വിവിധ സംസ്ഥാനങ്ങളിലേക്ക് കുവൈത്തിൽനിന്ന് വിമാന സർവീസ് നടത്തുന്നുണ്ട്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മൂന്നാം ഘട്ടത്തിലും നാലാം ഘട്ടത്തിന്റെ തുടക്കത്തിലും കുവൈത്തിൽനിന്ന് കേരളത്തിലേക്ക് വന്ദേഭാരത് മിഷൻ വിമാന സർവീസ് ഇല്ലാതിരുന്നത് റിപ്പോർട്ട് ചെയ്തിരുന്നു.

വന്ദേ ഭാരത് മിഷനുവേണ്ടി ഗോ എയറും ഇൻഡിഗോയുമാണ് സർവീസ് നടത്തുന്നത്.

ഇന്നലെ കുവൈത്തിൽനിന്ന് ജയ്പുർ (2), അഹമ്മദാബാദ്, ബെംഗളൂരു, ലക്നൗ എന്നീ സെക്ടറുകളിലേക്ക് സർവീസുണ്ടായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *