വന്ദേഭാരത്: ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 7 മുതല്‍ 13 വരെയുള്ള പുതിയ സര്‍വീസുകളിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബുക്കിങ് ആരംഭിച്ചു.

മൊത്തം 13 സര്‍വീസുകളാണ് ഈ ദിവസങ്ങളില്‍ ദോഹയില്‍ നിന്നും ഇന്ത്യയിലേക്കുള്ളത്. ഇതില്‍ നാല് സര്‍വീസുകളാണ് കേരളത്തിലേക്കുള്ളത്.

ഏഴിനും പത്തിനുമാണ് കേരള സര്‍വീസുകള്‍. ഏഴിന് കൊച്ചിയിലേക്കാണ് സര്‍വീസ്. ബാക്കി മൂന്ന് സര്‍വീസുകളും പത്താം തിയതിയാണ്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. എട്ടിനും പതിനൊന്നിനും ചെന്നൈയിലേക്കും പന്ത്രണ്ടിന് ബംഗളൂരുവിലേക്കും സര്‍വീസുണ്ട്.

എയര്‍ഇന്ത്യ നടത്തുന്ന ഷെഡ്യൂളുകള്‍ക്ക് പുറമെയാണ് ഇന്‍ഡിഗോ സര്‍വീസുകള്‍. ഈ ഘട്ടത്തില്‍ കേരളത്തിലേക്ക് ഇനിയുള്ള എയര്‍ഇന്ത്യ സര്‍വീസുകള്‍ താഴെ ചേര്‍ക്കുന്നു.

ആറിന് തിരുവനന്തപുരം, എട്ടിന് കൊച്ചി, ഒമ്പതിന് കൊച്ചി, പതിമൂന്നിന് തിരുവനന്തപുരം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *