വന്ദേഭാരത് മിഷൻ ; ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും പുറപ്പെടുന്ന വിമാനങ്ങളിലേക്ക് ടിക്കറ്റിനു എംബസിയെ ബന്ധപ്പെടണം

റിയാദ്:  വന്ദേഭാരത് മിഷൻറ ഭാഗമായി ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും പുറപ്പെടുന്ന വിമാനങ്ങളിൽ ടിക്കറ്റ് ആവശ്യമുള്ളവർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Loading...

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഈ മാസം 16ന് ദമ്മാമിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന A1902 എന്ന വിമാനത്തിലേക്കും 17ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന A1904 എന്ന വിമാനത്തിലേക്കും ടിക്കറ്റ് ആവശ്യമുള്ളവരാണ് ഇമെയിലിൽ ബന്ധപ്പെടേണ്ടത്.

എംബസിയിൽ രജിസ്റ്റർ ചെയ്തവർ [email protected] എന്ന വിലാസത്തിലേക്ക് വിമാന നമ്പർ, പാസ്പോർട്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവ സഹിതം ഇമെയിൽ അയക്കണം.

നിരവധി ചാർട്ടേർഡ് വിമാനങ്ങൾ ഇതിനകം സർവീസ് നടത്തിയ സാഹചര്യത്തിൽ ടിക്കറ്റ് ആവശ്യമുള്ളവരെ എളുപ്പം കണ്ടെത്താൻ വേണ്ടിയാണ് പുതിയ രജിസ്‌ട്രേഷന്‍.

ചികിത്സ പോലുള്ള അടിയന്തിര പ്രാധാന്യമുള്ളവർക്ക് എയർ ഇന്ത്യ ഓഫീസിൽ നേരിട്ടെത്തി കാരണങ്ങൾ ബോധിപ്പിച്ച് ടിക്കറ്റ് എടുക്കാം.

തിങ്കളാഴ്ച മുതലാണ് ടിക്കറ്റ് വിതരണം ആരംഭിക്കുകയെന്നും എംബസി പറഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *