യു.എ.ഇ.യില്‍ നിത്യോപയോഗ സാധനങ്ങളുടെ വാറ്റ് നിരക്ക് പുറത്തിറക്കി; വാറ്റ് നിരക്കുകള്‍ അറിയാം…

അബുദാബി: ഭക്ഷണമടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വാറ്റ് നിരക്കുകള്‍ ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്.ടി.എ.) പുറത്തിറക്കി. 2018 ജനുവരി ഒന്ന് മുതല്‍ യു.എ.ഇ.യില്‍ നിലവില്‍ വരുന്ന വാറ്റ് ബാധകമാവുന്ന ഉത്പന്നങ്ങളും സേവനങ്ങളും വാറ്റ് ബാധകമാവാത്ത മേഖലകളെക്കുറിച്ചുള്ള വിശദവിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പട്ടിക. വിദ്യാഭ്യാസം, ആരോഗ്യം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, സാമ്പത്തികസേവനങ്ങള്‍ ആഭരണങ്ങള്‍, ഗതാഗതം, ഭക്ഷണം, എണ്ണ-പാചക വാതകം, സര്‍ക്കാര്‍ സേവനങ്ങള്‍, ടെലി കമ്യൂണിക്കേഷന്‍ തുടങ്ങി ജനജീവിതവുമായി ചേര്‍ന്ന് കിടക്കുന്ന മേഖലകളില്‍ വാറ്റ് നിലവില്‍ വരുന്നതോടെയുണ്ടാവുന്ന മാറ്റങ്ങളാണ് എഫ്.ടി.എ. വ്യക്തമാക്കിയിരിക്കുന്നത്.

Loading...

വിദ്യാഭ്യാസം

1. ഉന്നത വിദ്യാഭ്യാസമൊഴികെയുള്ള സ്വകാര്യ, പൊതു വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ലഭ്യമാക്കുന്ന ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വാറ്റ് ഇല്ല
2. സര്‍ക്കാര്‍ സ്ഥാപനങ്ങളും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും ലഭ്യമാക്കുന്ന ഉന്നതവിദ്യാഭ്യാസത്തിനും ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വാറ്റ് ഇല്ല
3. സ്വകാര്യസ്ഥാപനങ്ങളില്‍ ലഭ്യമാകുന്ന ഉന്നത വിദ്യാഭ്യാസത്തിനും അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ചു ശതമാനം വാറ്റ് ഈടാക്കും.
4. നഴ്‌സറി വിദ്യാഭ്യാസത്തിനും പ്രീ സ്‌കൂള്‍ വിദ്യാഭാസത്തിനും വാറ്റ് ഇല്ല
5. സ്‌കൂള്‍ യൂണിഫോമുകള്‍ക്ക് അഞ്ചുശതമാനം വാറ്റ് ഈടാക്കും
6. സ്റ്റേഷനറി സാധനങ്ങള്‍ക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കും
7. ടാബ്ലെറ്റുകളും ലാപ്‌ടോപ്പുകളുമടക്കമുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കും
8. പരിപാടികള്‍ക്കായി സ്‌കൂള്‍ കളിസ്ഥലം വാടകയ്ക്ക് നല്‍കുന്നതിന് അഞ്ചു ശതമാനം വാറ്റ് ഈടാക്കും
9. അധിക ഫീസ് നല്‍കി നടത്തുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കും
10. അധിക ഫീസ് ഈടാക്കാതെ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് വാറ്റ് ഇല്ല
11. പാഠ്യപദ്ധതി പ്രകാരം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന യാത്രകള്‍ക്ക് വാറ്റ് ഇല്ല
12. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടാത്ത വിനോദ യാത്രകള്‍ക്ക് ് അഞ്ചു ശതമാനം വാറ്റ് ഈടാക്കും

ആരോഗ്യം

1. രോഗനിവാരണത്തിനായി നടത്തുന്ന കുത്തിവെപ്പുകള്‍ക്ക് വാറ്റ് ഇല്ല
2. മനുഷ്യര്‍ക്ക് നല്‍കുന്ന ചികിത്സയ്ക്കും മെഡിക്കല്‍ സേവനങ്ങള്‍ക്കും ദന്ത പരിചരണങ്ങള്‍ക്കും വാറ്റ് ഇല്ല
3.ചികിത്സയ്ക്കാ രോഗനിവാരണ കുത്തിവെപ്പുകള്‍ക്കോ പുറമേ നടത്തുന്ന കോസ്‌മെറ്റിക് ചികിത്സാ രീതിപോലുള്ളവയ്ക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കും
4.യു.എ.ഇ. മന്ത്രിസഭാ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വാറ്റ് ഇല്ല
5. യു.എ.ഇ. മന്ത്രിസഭാ അംഗീകൃതപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും അഞ്ചു ശതമാനം വാറ്റ് ഈടാക്കും
6. മറ്റ് മെഡിക്കല്‍ സാധനങ്ങള്‍ക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കും

ഇന്‍ഷുറന്‍സ്

1. ആരോഗ്യം, വാഹനം, വസ്തു തുടങ്ങിയവയ്ക്കുള്ള ഇന്‍ഷുറന്‍സിനും റീ ഇന്‍ന്‍സിനും അഞ്ചു ശതമാനം വാറ്റ് ഈടാക്കും
2. ലൈഫ് ഇന്‍ഷുറന്‍സിനും ലൈഫ് റീ ഇന്‍ഷുറന്‍സിനും വാറ്റ് ഇല്ല

റിയല്‍ എസ്റ്റേറ്റ്

1. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ വില്പനയ്ക്കും വാടകയ്ക്കും അഞ്ചു ശതമാനം വാറ്റ് ഈടാക്കും (ഇതില്‍ താമസാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടില്ല)
2. താമസ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടം നിര്‍മാണത്തിനോ, രൂപമാറ്റം നടത്തലിനോ ശേഷമുള്ള ആദ്യ വില്പനയ്ക്കും വാടകയ്ക്ക് നല്‍കലിനും വാറ്റ് ഇല്ല.
3. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മിച്ച കെട്ടിടത്തിന്റെ ആദ്യ വില്‍പ്പനയ്ക്ക് വാറ്റ് ഇല്ല<
4. താമസ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ ആദ്യ വില്‍പ്പനയ്ക്ക് ശേഷമുള്ള വില്‍പ്പനയ്ക്കും വാടകയ്ക്കും വാറ്റ് ഈടാക്കില്ല.
5. ഹോട്ടലുകള്‍ക്കും മോട്ടലുകള്‍ക്കും താമസ സൗകര്യങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങള്‍ക്കും അഞ്ചു ശതമാനം വാറ്റ് ഈടാക്കും.
6. മിച്ചഭൂമിക്ക് വാറ്റ് ഇല്ല
7. മിച്ചഭൂമിയല്ലാത്ത നിലത്തിന് അഞ്ചു ശതമാനം വാറ്റ് ഈടാക്കും
8. സ്വദേശികള്‍ സ്വന്തം ആവശ്യത്തിന് നിര്‍മിക്കുന്ന വീടിന് അഞ്ചു ശതമാനം വാറ്റ് ഈടാക്കും. (ഇത് വീണ്ടെടുക്കാവുന്നതാണ്)

സാമ്പത്തിക സേവനങ്ങള്‍

1. കൃത്യമായ കമ്മിഷനും ഇളവുമെല്ലാം വ്യക്തമാക്കി നടത്തുന്ന ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ചു ശതമാനം വാറ്റ് ഈടാക്കും.
2. കൃത്യമായ കമ്മിഷനില്ലാത്ത സേവനങ്ങള്‍ക്ക് വാറ്റ് ഇല്ല.
3. ലോണ്‍, ക്രെഡിറ്റ് കാര്‍ഡ്, പാട്ടം കൊടുക്കല്‍ പോലുള്ള പലിശയ്ക്കും ഓഹരി വിതരണത്തിനും കൈമാറ്റം ചെയ്യലിനുമൊന്നും വാറ്റ് ഇല്ല

ആഭരണങ്ങള്‍

1. 99 ശതമാനം ശുദ്ധവും അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പന നടത്താവുന്നതുമായ സ്വര്‍ണ വെള്ളി ആഭരണങ്ങള്‍ക്ക് വാറ്റ് ഇല്ല
2. 99 ശതമാനം ശുദ്ധമല്ലാത്ത ആഭരണങ്ങള്‍ക്കും മറ്റ് ആഭരണങ്ങള്‍ക്കും അഞ്ചു ശതമാനം വാറ്റ് ഈടാക്കും

ഗതാഗതം (വിമാനം)

1. ആഭ്യന്തര വിമാന യാത്രകള്‍ക്ക് വാറ്റ് ഇല്ല
2. അന്താരാഷ്ട്ര യാത്ര, ചരക്ക് സേവനങ്ങള്‍ക്ക് വാറ്റ് ഇല്ല
3. റോഡ്, ആകാശം, സമുദ്രം എന്നിവയിലൂടെയുള്ള വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള ഉത്പന്നങ്ങളുടെയും പത്തോളം ആളുകളുടെ യാത്രയ്ക്കും വാറ്റ് ഇല്ല.

ഭക്ഷണം

1. ഭക്ഷണപാനീയങ്ങള്‍ക്ക് അഞ്ചുശതമാനം വാറ്റ് ഈടാക്കും

2. എണ്ണ, പാചകവാതകം

3. ക്രൂഡ് ഓയിലിനും പ്രകൃതി വാതകത്തിനും വാറ്റ് ഇല്ല
4. സേവനകേന്ദ്രങ്ങളില്‍ ലഭിക്കുന്ന പെട്രോളടക്കമുള്ള മറ്റ് എണ്ണ, വാതക ഉത്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കും

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍

1. സ്വകാര്യമേഖലയുമായി മത്സരിച്ച് നടപ്പാക്കാത്ത സര്‍ക്കാര്‍ പരമാധികാരത്തിലുള്ള ഇടപാടുകള്‍ വാറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
2. സ്വകാര്യമേഖലയുമായി മത്സരിച്ച് നടപ്പാക്കുന്നതും സര്‍ക്കാര്‍ പരമാധികാരത്തിലില്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വാറ്റ് ഇല്ല
3. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍
4. മന്ത്രിസഭാ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടുന്ന സന്നദ്ധസേവന സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വാറ്റ് ഇല്ല
5. ബിസിനസ് ഇടപാടുകള്‍ ഇല്ലാത്തതും മന്ത്രിസഭാ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടാത്തതുമായ സേവന സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വാറ്റ് ഇല്ല
6. യു.എ.ഇ.യില്‍ ബിസിനസ് ഇല്ലാത്ത വിദേശസര്‍ക്കാരുകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും നയതന്ത്ര സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് വാറ്റ് ഇല്ല
7. മുകളില്‍പ്പറഞ്ഞ സംഘടനകള്‍ ഏറ്റെടുത്ത ബിസിനസ് ഇടപാടുകള്‍ക്ക് യഥാക്രമം ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും രീതിക്കനുസരിച്ച് വാറ്റ് ഏര്‍പ്പെടുത്തിയേക്കാം

ടെലി കമ്യൂണിക്കേഷന്‍

1. ഇലക്ട്രോണിക് സേവനങ്ങള്‍ക്കും വയര്‍ലെസ്, വയേഡ് ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ക്കും അഞ്ചു ശതമാനം വാറ്റ് ഈടാക്കും

ഫ്രീ സോണുകള്‍

1. അംഗീകൃതയിടങ്ങളില്‍ നടക്കുന്ന ബിസിനസുകളിലെ ഉത്പന്നങ്ങളുടെ വിതരണത്തിന് വാറ്റ് ഇല്ല
2. അംഗീകൃതയിടങ്ങളില്‍ നടക്കുന്ന ബിസിനസുകളിലെ സേവനങ്ങളുടെ വിതരണത്തിന് വ്യവസ്ഥാനുസൃതമായി വാറ്റ് ഏര്‍പ്പെടുത്തിയേക്കാം.
3. അംഗീകൃതമല്ലാത്തയിടങ്ങളില്‍ നടക്കുന്ന ബിസിനസുകളിലെ ഉത്പന്ന സേവന വിതരണത്തിന് വ്യവസ്ഥാനുസൃതമായി വാറ്റ് ഏര്‍പ്പെടുത്താം
4. മുഖ്യകേന്ദ്രത്തില്‍ നിന്നും അംഗീകൃത സോണുകളിലേക്കോ തിരിച്ചോ നടക്കുന്ന ഉത്പന്ന സേവന വിതരണത്തിന് വ്യവസ്ഥാനുസൃതമായി വാറ്റ് ഏര്‍പ്പെടുത്താം

മറ്റ് മേഖലകള്‍

1. ജി.സി.സി.ക്ക് പുറത്തേക്ക് നടത്തുന്ന ഉത്പന്ന സേവന കയറ്റുമതിക്ക് വാറ്റ് ഇല്ല
2. തൊഴില്‍ അനുബന്ധ കാര്യങ്ങള്‍ക്കായി ജീവനക്കാര്‍ നടത്തുന്ന ഇടപാടുകള്‍ക്ക് വാറ്റ് ഇല്ല
3. മുകളില്‍ വ്യക്തമാക്കാത്ത ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിതരണത്തിന് അഞ്ചു ശതമാനം വാറ്റ് ഈടാക്കും
4. സെക്കന്‍ഡ് ഹാന്‍ഡ് ഉത്പന്നങ്ങള്‍ക്ക് (ഉപയോഗിച്ച കാറും കരകൗശകല ഉത്പന്നങ്ങള്‍ക്കുമടക്കം) വില്‍പ്പനത്തുകയുടെ അഞ്ചു ശതമാനം വാറ്റ് ഈടാക്കും

ജി.സി.സി. രാജ്യങ്ങളില്‍ യു.എ.ഇ.യും സൗദി അറേബ്യയുമാണ് മൂല്യവര്‍ധിത നികുതി നടപ്പാക്കാനിരിക്കുന്ന ആദ്യ രണ്ടുരാജ്യങ്ങള്‍. മറ്റ് ജി.സി.സി. രാജ്യങ്ങളും വരുംവര്‍ഷങ്ങളില്‍ നികുതി നടപ്പാക്കാനിരിക്കുകയാണ്. 12 ബില്യണ്‍ യു.എസ്. ഡോളറാണ് വാറ്റ് നിലവില്‍ വരുന്നതോടെ യു.എ.ഇ. സര്‍ക്കാര്‍ ആദ്യവര്‍ഷം പ്രതീക്ഷിക്കുന്ന വരുമാനം. ആഭ്യന്തര വളര്‍ച്ചനിരക്കില്‍ 0.8 ശതമാനം വളര്‍ച്ചയാണിത് കാണിക്കുന്നത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *