നാട്ടിലെ അരിയും പയറും കളിമണ്‍ പാത്രവുമെല്ലാം ഇനി ദുബായില്‍ ലഭ്യം…കേരളാ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളുമായി വെജ് വില്ലേജ്

ദുബായ്; കേരളത്തിലെ ജൈവ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണിയൊരുക്കി വെജ് വില്ലേജ് ദുബായിലെ കരാമയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള വയലും വീടും പ്രവര്‍ത്തകരാണ് വിഷരഹിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിതരണത്തിന് വേണ്ടിയുള്ള വിപണനഷോറും ഒരുക്കിയത്. ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ ഖാസിമി ഉല്‍ഘാടനം ചെയ്തു.

Loading...

കേരളത്തിലെമ്പാടുമുള്ള കര്‍ഷകര്‍ ജൈവരീതിയില്‍ നട്ട് വളര്‍ത്തുന്ന നാട്ടുഉല്‍പന്നങ്ങള്‍ നേരിട്ട് ഗള്‍ഫിലെത്തിച്ച് കര്‍ഷകന് മെച്ചപ്പെട്ട ആദായം ലഭ്യമാക്കുക, പ്രവാസികള്‍ക്കിടയില്‍ മായം കലരാത്ത ജൈവ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗങ്ങള്‍ കൂടുതല്‍ പോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യത്തിലുള്ള ആദ്യ ഷോറൂമാണിത്.

തവിടുള്ള ജൈവ അരി, ഞവര അരി, കുറുവ അരി, മുളയരി, പച്ചരി, വറുത്ത അരിപ്പൊടി, വയനാടന്‍ കാട്ട് തേന്‍, ഗോതമ്പ്, പയര്‍, പരിപ്പ്, കടല,നാടന്‍ വെളിച്ചെണ്ണ തുടങ്ങിയ 50ലേറെ ഭക്ഷ്യവസ്തുക്കളാണ് വെജ് വില്ലേജില്‍ ഒരിക്കിയിരിക്കുന്നത്. ആട്ട് കല്ല്, ചിരട്ട കൈയില്‍, കളിമണ്‍, ഓട്ട് പാത്രങ്ങളുടെയല്ലാം നിരതന്നെ ഇവിടെയുണ്ട്. രാസവളങ്ങളോ, രാസകീടനാശിനിയോ ചേരാത്ത തികച്ചും ജൈവരീതിയില്‍ കൃഷി ചെയ്ത ഭക്ഷ്യവസ്തുക്കളുടെയും പ്രകൃതിക്കിണങ്ങുന്നതും ആരോഗ്യസംരക്ഷണതിനും വേണ്ടിയുള്ള പാത്രങ്ങളുടെയും വൈവിധ്യമാര്‍ന്നമാര്‍ന്ന ശേഖരങ്ങള്‍ വെജ് വില്ലേജിനെ വ്യത്യസ്തമാക്കുന്നതായി സംഘാടകര്‍ പറഞ്ഞു. ഷോറൂമിലെ ആദ്യ വില്‍പ്പന റിയാസ് നിര്‍വഹിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *