വാഹന പാര്‍ക്കിംഗ്; മുന്നറിയിപ്പുമായി അജ്മാന്‍ പൊലീസ്

അജ്മാന്‍ : വാഹനങ്ങള്‍ക്ക് പിന്നില്‍ പാര്‍ക്ക് ചെയ്ത് മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കരുതെന്ന് മുന്നറിയിപ്പുമായി അജ്മാന്‍ പൊലീസ്.

മറ്റുള്ളവര്‍ക്ക് തടസ്സമുണ്ടാക്കുന്നതും കാലതാമസം വരുത്തുന്നതുമായ ഇത്തരക്കാര്‍ക്കെതിരെ നടപടികളെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

വാഹനങ്ങള്‍ക്ക് പിന്നില്‍ പാര്‍ക്ക് ചെയ്ത് നിയമലംഘനം നടത്തുന്നവര്‍ക്ക് 500 ദിര്‍ഹമാണ് പിഴ ചുമത്തുക.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേകം സ്ഥലം നിശ്ചയിച്ചിട്ടുണ്ടെന്നും ഇവിടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് മാര്‍ഗതടസ്സമുണ്ടാക്കുന്ന രീതിയില്‍ പിന്നില്‍ പാര്‍ക്ക് ചെയ്യുന്നത് നിയമലംഘനമാണ്.

ഇത്തരം ബുദ്ധിമുട്ടുകളെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *