ദോഹ : കോവിഡ് മുൻകരുതൽ വ്യവസ്ഥകൾ ലംഘിച്ച 734 പേർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു.
പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്ത 705 പേർ, വാഹന വ്യവസ്ഥ ലംഘിച്ച 14 പേർ, മൊബൈലിൽ ഇഹ്തെറാസ് ഇൻസ്റ്റാൾ ചെയ്യാത്ത 7 പേർ, സാമൂഹിക അകലം പാലിക്കാത്ത 8 പേർ എന്നിങ്ങനെയാണ് നടപടി സ്വീകരിച്ചവരുടെ എണ്ണം.
നിയമ ലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കോവിഡ് മുൻകരുതൽ വ്യവസ്ഥകൾ ലംഘിച്ച പതിനായിരത്തിലധികം പേർക്കെതിരെ ഇതിനകം നടപടി സ്വീകരിച്ചു കഴിഞ്ഞു.
വാഹനങ്ങളിൽ ഒരേ കുടുംബത്തിലെ അംഗങ്ങൾ ഒഴികെ ഡ്രൈവർ ഉൾപ്പെടെ 4 പേരിൽ കൂടാൻ പാടില്ല. 1990 ലെ 17-ാം നമ്പർ പകർച്ചവ്യാധി പ്രതിരോധ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് ശിക്ഷാ നടപടികൾ.