ഗ്രൂപ്പ്​ 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ശ്രദ്ധയാകർഷിച്ച്​ വെർച്വൽ ‘ഫാമിലി ഫോ​ട്ടോ’

റിയാദ് ​: ഗ്രൂപ്പ്​ 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍  ലോക ശ്രദ്ധയാകർഷിച്ച്​ അംഗ രാജ്യങ്ങളുടെ ഭരണത്തലവന്മാരുടെയും മറ്റ്​ നേതാക്കളുടെയും വെർച്വൽ ‘ഫാമിലി ഫോ​ട്ടോ’.

കൊവിഡ് പ്രതിസന്ധയിൽ നിന്ന്​ കരകയറാൻ സഹായിക്കും വിധം അതിജീവന മാർഗങ്ങൾ ഉരുത്തിരിയുമെന്ന്​ ലോകം ഉറ്റുനോക്കുന്ന സുപ്രധാന ദ്വിദിന ഉച്ചകോടിക്ക്​ മുന്നോടിയായി വെള്ളിയാഴ്​ച രാത്രിയിൽ ഒരുക്കിയ അത്താഴ വിരുന്നിലാണ്​​ ലോകനേതാക്കളെ വെർച്വലായി ഒന്നിപ്പിച്ച കുടുംബ ഫോട്ടോ പ്രദർശിപ്പിച്ചത്​.

സൗദി ഭരണാധികാരി സൽമാൻ രാജാവും അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രമ്പും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമടക്കം ഗ്രൂപ്പ്​ 20ലെ മുഴുവൻ രാജ്യങ്ങളുടെയും ഭരണത്തലവന്മാരും മറ്റ്​ ഉന്നത നേതാക്കളെയുമാണ്​​ ഫോട്ടോയില്‍  അണിനിരത്തിയത്​.

ഇത്തരമൊരു ഒരുമിച്ചുള്ള ഫോട്ടോ സെഷൻ കോവിഡ്​ പശ്ചാത്തലത്തിൽ സാധ്യമല്ലാതിരിക്കെയാണ്​ വെർച്വലായി അത്​ സൃഷ്​ടിച്ചെടുത്ത്​

വെള്ളിയാഴ്​ച രാത്രിയിൽ ദറഇയ പൗരാണിക നഗരത്തിലെ സൽവ കൊട്ടാരത്തിന്റെ  ഭിത്തികളിലാണ്​ ഈ ജി20 കുടുംബ ഫോട്ടോ  തെളിഞ്ഞത്​.

ശനിയാഴ്​ച വൈകീട്ട്​ ​ നേതാക്കളെല്ലാം ഈ പ്ലാറ്റ്​ഫോമിൽ അണിനിരക്കുകയും സൽമാൻ രാജാവ്​ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയും ചെയ്യും.

ഈ സാഹചര്യത്തിൽ അതിന്​ മുന്നോടിയായി​ മാധ്യമപ്രവർത്തകർക്കും അതിഥികൾക്കും വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികൾക്കും വേണ്ടി വെള്ളിയാഴ്​ച രാത്രിയിൽ ഒരു സാംസ്​കാരിക അത്താഴ വിരുന്നൊരുക്കുകയായിരുന്നു ജി20 ഉച്ചകോടി സംഘാടകർ.

അതിലാണ്​ സൽമാൻ രാജാവിനോടൊപ്പം മറ്റ്​ ജി20 രാജ്യങ്ങളുടെ നേതാക്കന്മാരും അണിനിരന്ന ‘കുടുംബ ഫോട്ടോ ‘ പ്രദർശിപ്പിച്ചത്​.

ഉച്ചകോടിയുടെ അവസാനം അംഗരാജ്യങ്ങളുടെയെല്ലാം നേതാക്കന്മാർ കൂട്ടായ പ്രവർത്തനങ്ങൾക്ക്​ കൈകോർത്ത്​ നിരവധി ഉടമ്പടികൾ ഒപ്പുവെക്കാറുണ്ട്​.

21 നൂറ്റാണ്ടിൽ എല്ലാവർക്കും അവസരം’ എന്ന ശീർഷകത്തിലാണ്​ ഇത്തവണത്തെ ‘ജി20’ ഉച്ചകോടി നടക്കുന്നത്​. ​

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *