ഗാര്‍ഹിക തൊഴിലാളികളുടെ വീസ അപേക്ഷകള്‍ ഖത്തര്‍ വീസ സെന്ററുകളില്‍ സ്വീകരിക്കും

ദോഹ  :  ഇന്ത്യയിലെ ഖത്തര്‍ വീസ സെന്ററുകളില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള തൊഴില്‍ വീസ അപേക്ഷകള്‍ നാളെ മുതല്‍ സ്വീകരിച്ചു തുടങ്ങും.

ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

ഖത്തര്‍ വീസ സെന്ററിന്റെ വെബ്‌സൈറ്റ് മുഖേന വേണം അപ്പോയ്ന്‍മെന്റിനുള്ള അപേക്ഷകള്‍ നല്‍കാന്‍.

ഇന്ത്യയില്‍ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ലക്‌നൗ, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് ഖത്തര്‍ വീസ സെന്ററുകളുള്ളത്.

2019 ഓഗസ്റ്റ് മുതലാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുളള വീസ നടപടികള്‍ ഖത്തര്‍ വീസ കേന്ദ്രങ്ങള്‍ മുഖേനയാക്കിയത്.

തൊഴില്‍ കരാര്‍ ഒപ്പിടീല്‍, ബയോമെട്രിക് റജിസ്‌ട്രേഷന്‍, മെഡിക്കല്‍ പരിശോധന തുടങ്ങി തൊഴില്‍ വീസയുടെ മുഴുവന്‍ നടപടിക്രമങ്ങളും തൊഴിലാളികള്‍ക്കു ഖത്തര്‍ വീസ സെന്ററുകളില്‍ പൂര്‍ത്തിയാക്കാം.

കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ഇന്ത്യയിലെ വീസ സെന്ററുകളുടെ പ്രവര്‍ത്തനം കഴിഞ്ഞ ഡിസംബര്‍ മൂന്നു മുതലാണു പുനരാരംഭിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *