വിസാ കാലാവധി നീട്ടിയത് നാട്ടിലുള്ളവര്‍ക്ക് ബാധകമല്ലെന്ന് എന്‍.പി.ആര്‍.എ

മനാമ : ബഹ്റൈനില്‍ വിസാ കാലാവധി നീട്ടിയത് ഇപ്പോള്‍ നാട്ടിലുള്ളവര്‍ക്ക് ബാധകമല്ലെന്ന് ബഹ്‌റൈന്‍ നാഷനാലിറ്റി പാസ്‌പോര്‍ട്‌സ് ആന്റ് റെഡിഡന്‍സ് അഫേഴ്‌സ് (എന്‍.പി.ആര്‍.എ) അറിയിച്ചു.

ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് എൻ.പി.ആർ.എ അധികൃതർ പറഞ്ഞു.

അതേ സമയം അനുകൂല തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടിലുള്ള പ്രവാസികള്‍.

കാലാവധി തീര്‍ന്നതോ റദ്ദായതോ ആയ റെസിഡന്റ് പെര്‍മിന്റുകളുടെ കാലാവധി ഈ വര്‍ഷാവസാനം വരെ ദീര്‍ഘിപ്പിച്ചിരുന്നു.

നിലവില്‍ ബഹ്‌റൈനിലുളളവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

വിസാ കാലാവധി കഴിഞ്ഞവര്‍ ബഹ്‌റൈനിന്  പുറത്താണെങ്കില്‍ റെസിഡന്റ് പെര്‍മിറ്റ് പുതുക്കാനാവില്ലെന്ന് എന്‍.പി.ആര്‍.എ അധികൃതര്‍ അറിയിച്ചു.

വിമാന സര്‍വീസുകള്‍ തുടങ്ങിയാല്‍ സന്ദര്‍ശക വിസക്ക് അപേക്ഷിച്ച് രാജ്യത്തെത്തി റെസിഡന്റ് പെര്‍മിറ്റ് പുതുക്കാമെന്നാണ് അധികൃതരുടെ മറുപടി.

സ്‌പോണ്‍സര്‍ക്ക് തന്നെ സന്ദര്‍ശക വിസക്കുളള അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ ഇത്തരം സങ്കീര്‍ണതകള്‍ ഒഴിവാക്കിനാട്ടിലുളളവരുടെ കൂടി റെസിഡന്റ് പെര്‍മിറ്റ് നീട്ടാനുളള ആവശ്യം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഇതില്‍ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കുകയാണ് പ്രവാസികള്‍. അപേക്ഷയോ ഫീസോ ഇല്ലാതെ തന്നെ ബഹ്‌റൈനിലുളള വിദേശികളുടെ റെസിഡന്റ് പെര്‍മിറ്റ് ഡിസംബര്‍ വരെയാണ് നീട്ടിയുളളത്. സന്ദര്‍ശക വിസകളുടെ കാലാവധി സൗജന്യമായി മൂന്ന് മാസത്തേക്കും നീട്ടിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *