വോട്ടുറപ്പിക്കാന്‍ പ്രവാസി മലയാളികളും…വോട്ടു വിമാനം ഇന്നലെ കരിപ്പൂരിലെത്തി; ഇത്തവണ പൊടിപാറും പോരാട്ടം

ദോഹ; ഖത്തറില്‍ നിന്നുള്ള ആദ്യവോട്ടു വിമാനം ഇന്നലെ രാവിലെ കരിപ്പൂരിലെത്തി. ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമലയുടെ നേതൃത്വത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ശനിയാഴ്ച പുലര്‍ച്ചെ ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കേരളത്തില്‍ എത്തിയത്. ഇന്‍കാസും കെഎംസിസിയും സംയുക്തമായാണ് പ്രവര്‍ത്തകരെ നാട്ടിലെത്തിക്കുന്നത്. ഇന്നും നാളെയുമുള്ള ഏതാനും വിമാനങ്ങളിലും ദോഹയില്‍ നിന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തുന്നുണ്ട്.

ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിക്കുവേണ്ടി ആഷിഖ് അഹമ്മദ് ആണു പ്രവര്‍ത്തകരെ നാട്ടിലെത്തിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വിമാനം ദോഹയില്‍ നിന്നു പുറപ്പെടാന്‍ 40 മിനിറ്റ് വൈകി. ഖത്തറില്‍ നിന്നുള്ള വോട്ടുവിമാനത്തില്‍ എത്തുന്നവരെ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.വടകര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വോട്ടര്‍മാരാണ് ഇന്നലെ ഖത്തറില്‍ നിന്നെത്തിയവരില്‍ ഭൂരിപക്ഷവുമെന്ന് സംഘാടകര്‍ പറഞ്ഞു. വോട്ട് ഉറപ്പാക്കാന്‍ ഇന്‍കാസ്, കെഎംസിസി, സംസ്‌കൃതി, ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ(ഒഎഫ്‌ഐ) എന്നീ സംഘടനകള്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *