സൗദിയില്‍ വിസ വില്‍ക്കുന്നവര്‍ ജാഗ്രതൈ…

സൗദിയില്‍ വിസ വില്‍ക്കുന്നവര്‍ക്കു 50,000 റിയാല്‍ പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആശ്രിത വിസയിലുള്ളവരെ ജോലിക്കു വെയ്ക്കുന്ന സ്ഥാപനത്തിന് 25,000 റിയാല്‍ പിഴ ഈടാക്കാനും തീരുമാനമായി. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ തൊഴില്‍ മന്ത്രാലയം നല്‍കുന്ന വിസകള്‍ അനധികൃതമായി വില്പ്പന നടത്തുന്നവര്‍ക്ക് വിസ ഒന്നിന് 50,000 റിയാല്‍ വീതം പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിസ കച്ചവടത്തിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതേ ശിക്ഷ ലഭിക്കും.

Loading...

മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ, ആശ്രിത വിസയിലുള്ളവരെ ജോലിക്കു വെയ്ക്കല്‍, വ്യാജ വിവരങ്ങള്‍ നല്‍കി തൊഴില്‍ മന്ത്രാലയ സേവനങ്ങള്‍ പ്രയോജനപ്പെടുത്തല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കു 25, 000 റിയാല്‍ പിഴ ചുമത്തും. സ്വദേശി വനിതകള്‍ക്കായി പരിമിതപ്പെടുത്തിയ തൊഴിലുകളില്‍ പുരുഷന്മാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10,000 റിയാലാണ് പിഴ. വിദേശ തൊഴിലാളികളുടെ പാസ്പോര്‍ട്ടോ ഇഖാമയോ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡോ തൊഴിലാളിയുടെ അനുമതിയില്ലാതെ സൂക്ഷിക്കുന്ന തൊഴിലുടമയില്‍ നിന്ന് ഓരോ തൊഴിലാളിക്കും 2000 റിയാല്‍ വീതവും പിഴ ഈടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *