അജ്മാനിൽ വാരാന്ത്യ കോവിഡ് പരിശോധന നിർബന്ധം

അജ്മാൻ : ഒൻപതു വിഭാഗം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അജ്മാനിൽ വാരാന്ത്യ കോവിഡ് പരിശോധന നിർബന്ധമാക്കി.

റസ്റ്ററന്റ്, കോഫി ഷോപ്പ്, സൂപ്പർമാർക്കറ്റ്, സ്പോർട്സ് ഹാൾ, സലൂൺ, ലേബർ റിക്രുട്ട്മെന്റ് ഓഫിസ്, ഭക്ഷണ, ഇറച്ചി വിതരണ കമ്പനി, കാർ വാഷ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ആഴ്ചതോറും പിസിആർ ടെസ്റ്റ് എടുക്കേണ്ടത്.

കോവിഡ് വാക്സീൻ 2 ഡോസും എടുത്തവരെ പരിശോധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അജ്മാൻ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു. അൽഹൊസൻ ആപ്പ് ഡൗൺലോഡ് ചെയ്യുകയും വേണം. നിയമലംഘകരെ കണ്ടെത്താൻ പരിശോധന കർശനമാക്കും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *