ഭാര്യയെ കൊലപ്പെടുത്തി ; ഭര്‍ത്താവ് സൗദി അറേബ്യയില്‍ അറസ്റ്റില്‍

റിയാദ്  :  ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും തിളച്ച വെള്ളം ദേഹത്തൊഴിച്ച് കൊലപ്പെടുത്തുകയും ചെയ്ത ഭര്‍ത്താവ് സൗദി അറേബ്യയില്‍ അറസ്റ്റില്‍.

മക്കയില്‍ താമസിക്കുന്ന ആഫ്രിക്കന്‍ വംശജനാണ് അറസ്റ്റിലായത്.

ആഫ്രിക്കന്‍ സ്വദേശിയായ ഒരു സ്ത്രീയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചതായി സ്ഥലത്തെ ഒരു സര്‍ക്കാര്‍ ആശുപത്രി പൊലീസിനെ അറിയിച്ചിരുന്നു.

സ്ത്രീയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളും ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പൊലീസിനോട് വ്യക്തമാക്കി.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ഭര്‍ത്താവ് പിടിയിലായത്.

അല്‍ തായിഫ് ഗവര്‍ണറേറ്റിലെ വീട്ടില്‍ വെച്ച് പ്രതി ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനായില്ല.

മക്ക പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

തുടര്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *