റമസാനിലും ശൈത്യകാല പച്ചക്കറി ചന്തകൾ തുടരും

ദോഹ: റമസാനിലും ശൈത്യകാല പച്ചക്കറി ചന്തകളുടെ പ്രവർത്തനം തുടരും.

എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലും വൈകിട്ട് 7.00 മുതൽ രാത്രി 11.00 വരെയാകും ചന്തകളുടെ പ്രവർത്തനം.

അൽ മസ്രുഅ, അൽ വക്ര, അൽഖോർ-അൽ ദഖീറ, അൽ ഷമാൽ, അൽ ഷഹാനിയ എന്നിവിടങ്ങളിലാണ് ശൈത്യകാല ചന്തകൾ.

സൗകര്യപ്രദമായ സമയമായതിനാൽ ഇത്തവണയും ചന്തകളിൽ പച്ചക്കറികളും പഴങ്ങളും വാങ്ങാൻ നല്ലൊരു ശതമാനം ആളുകളുമെത്തുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ കാർഷിക ചന്തകളുടെ ജനറൽ സൂപ്പർവൈസർ അബ്ദുൽ റഹ്മാൻ അൽ സുലൈത്തി പറഞ്ഞു.

പ്രാദേശിക ഫാമുകളിൽ ഉൽപാദിപ്പിച്ച ഉയർന്ന ഗുണനിലവാരത്തിലുള്ള വെള്ളരി, തക്കാളി, സുച്ചിനി, വഴുതനങ്ങ, തണ്ണിമത്തൻ തുടങ്ങി വ്യത്യസ്ത ഇനം പച്ചക്കറികളും പഴങ്ങളും മിതമായ നിരക്കിൽ കർഷകർ നേരിട്ടാണ് ചന്തകളിൽ വിൽക്കുന്നത്.

ഇറക്കുമതി ഉൽപന്നങ്ങളെ അപേക്ഷിച്ച് പ്രാദേശിക ഉൽപന്നങ്ങളുടെ മേന്മ സംബന്ധിച്ചുള്ള ബോധവൽക്കരണം സമഗ്രമാക്കിയതോടെ പ്രാദേശിക പച്ചക്കറികൾക്കും പഴങ്ങൾക്കുമുള്ള ആവശ്യക്കാർ വർധിച്ചിട്ടുണ്ട്വിവിധ പച്ചക്കറികൾക്ക് നാലിനും 10 റിയാലിനും ഇടയിലാണ് കിലോയ്ക്ക് വില.

ഒരു ബോക്‌സിൽ 2.5 കിലോ മുതൽ 6-8 കിലോ വരെയാണുണ്ടാകുകചന്തകളിൽ എത്തുന്നവരുടെ ശരീര താപനില, ഇഹ്‌തെറാസ് സ്റ്റേറ്റസ് എന്നിവയെല്ലാം പരിശോധിക്കും. ഫെയ്‌സ് മാസ്‌കും നിർബന്ധമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *