കുഞ്ഞിന്‍റെ തല പുറത്തുവന്നു; മനോധൈര്യം കൈവിടാതെ ഭര്‍ത്താവ്, യുവതിക്ക് വീട്ടില്‍ സുഖപ്രസവം

അജ്മാന്‍: വീട്ടില്‍ വെച്ചാണ് പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് പ്രസവവേദന വന്നത്.

Loading...

ആശുപത്രിയിലെത്തിക്കാന്‍ പുറപ്പെടും മുമ്പ് വേദന കലശലായി, കുഞ്ഞിന്‍റെ തല പുറത്തേക്ക് വരാന്‍ തുടങ്ങി. എന്തു ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം അമ്പരന്നെങ്കിലും മനോധൈര്യം വീണ്ടെടുത്ത് ഭര്‍ത്താവ് നാഷണല്‍ ആംബുലന്‍സ് സംഘത്തെ വിളിച്ചു.

അവര്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഫോണിലൂടെ നല്‍കി. ഭര്‍ത്താവ് അത് അനുസരിക്കുകയും ചെയ്തു.

ആശങ്കകള്‍ നിറഞ്ഞ ആ ഫോണ്‍ വിളിക്കൊടുവില്‍ അവര്‍ മാതാപിതാക്കളായി. സങ്കീര്‍ണതകളില്ലാതെ വീട്ടില്‍ സുഖപ്രസവം.

വ്യാഴാഴ്ച രാവിലെ 6.47നാണ് നാഷണല്‍ ആംബുലന്‍സ്  കമ്മ്യൂണിക്കേഷന്‍സ് സെന്‍ററിലേക്ക് ഫോണ്‍ വിളിയെത്തുന്നത്.

തന്‍റെ ഭാര്യയ്ക്ക് പ്രസവവേദന കലശലായെന്നും കുഞ്ഞിന്‍റെ തല പുറത്തേക്ക് വരുന്നത് കണ്ടുമെന്നും ഭര്‍ത്താവ് പറഞ്ഞു. ഉടന്‍ തന്നെ നാഷണല്‍ ആംബുലന്‍ സംഘം ഇവരുടെ വീട്ടിലേക്ക് പുറപ്പെട്ടു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വിളിച്ച് വിവരം കൈമാറുകയും ചെയ്തു.

യുവതിയുടെ സമീപമെത്തുന്നതു വരെ ഫോണിലൂടെ സംഘം ഭര്‍ത്താവിന് പ്രഥമിക ശുശ്രൂഷകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ടിരുന്നു.

ഫോണ്‍ കോള്‍ ആരംഭിച്ച് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

പാരാമെഡിക്കല്‍ സംഘം വീട്ടിലെത്തിയപ്പോള്‍ യുവതിയുടെ കയ്യിലിരിക്കുന്ന കുഞ്ഞിനെയാണ് കാണുന്നത്. തുടര്‍ന്ന് ഇവര്‍ അമ്മയെയും കുഞ്ഞിനെയും അജ്മാനിലെ ശൈഖ് ഖലീഫ ആശുപത്രിയിലേക്ക് മാറ്റി.

ഗര്‍ഭിണികള്‍ കൃത്യമായി ആശുപത്രിയിലെത്തി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിക്കണമെന്നും പ്രസവവേദനയ്ക്ക് മുമ്പുള്ള ലക്ഷണങ്ങള്‍ ശ്രദ്ധിച്ച് വിദഗ്ധ ചികിത്സ നേടണമെന്നും അതുവഴി ഇത്തരം ആശങ്ക നിറഞ്ഞ സാഹചര്യങ്ങളെ ഒഴിവാക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *