കർഫ്യൂ ലംഘിക്കാനാവശ്യപ്പെട്ട് വീഡിയോ; യുവതി അറസ്റ്റിൽ

റിയാദ്: കർഫ്യൂ ലംഘിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവതിയെ പൊലീസ് പിടികൂടി.

Loading...

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്യാന്‍ സൗദി പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിരുന്നു.

വീഡിയോ ശ്രദ്ധയില്‍പ്പെട്ടോടെയാണ് യുവതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവിട്ടത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കാറിലെത്തിയ യുവതി വാഹനത്തിനകത്ത് ഇരുന്നാണ് ലൈവ് വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതായും ഇവർക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

അതേസമയം കർഫ്യൂ നിലവിലുള്ള സമയത്ത് കാറോടിച്ച മറ്റൊരു യുവതിക്ക് സുരക്ഷാ സൈനികര്‍ 10,000 റിയാല്‍ പിഴ ചുമത്തി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *