പ്രവര്ത്തകര്ക്ക് ആവേശം വിതറി റമളാന് രാത്രിയിലെ വര്ഷോപ്പ്-ലീഫ്

കുവൈത്ത്:ഇന്ത്യന് ഇസ്ലാഹി സെന്റര് കബ്ദിലെ ഫാം ഹൌസില്  സംഘടിപ്പിച്ച സംഘടന വര്ഷോപ്പ്-ലീഫ് പ്രവര്ത്തകര്ക്ക് ആവേശം നല്കി. ഇഫ്താറോടെ ആരംഭിച്ച് അത്താഴത്തോടെ അവസാനിപ്പ പരിപാടിയില് ഇടവേളയായി അല്പം ഉറക്കം ഷെഡ്യൂലില് ഉണ്ടെങ്കിലും അതെല്ലാം അവഗണിച്ച് പ്രവര്ത്തകര് ഊര്ജ്ജസ്സരായത്  പരിപാടിക്ക് മിഴികേകി. 

Loading...

സംഗമം കെ.എന്.എം സംസ്ഥാന സെക്രട്ടറി അബ്ദുറഹീം ഖുബ ഉദ്ഘാടനം ചെയ്തു. ഇസ്ലാം മതത്തില് പ്രമാണബന്ധിതമായ വിശ്വാസങ്ങളാലും ആചാരങ്ങളാലും പരിപൂര്ണ്ണമാക്കപ്പെട്ടതാണെന്നും മതത്തിലേക്ക് പ്രമാണങ്ങള് പഠിപ്പിച്ചതിനപ്പുറം ഒന്നും അധികരിപ്പിക്കാനോ കുറയ്ക്കുവാനോ ആര്ക്കും അധികാരമില്ലയെന്ന് ഉദ്ഘാടന ഭാഷണത്തില് അബ്ദുറഹീം സൂചിപ്പിച്ചു. 

മനുഷ്യന്റെ വിശ്വാസം, സ്വഭാവം, കര്മ്മം തുടങ്ങിയ രംഗങ്ങളിലെ ശുദ്ധതയെയാണ് ഇസ്ലാം പ്രാമുഖ്യം നല്കുന്നതെന്നും അതിലൂടെ ജീവിതം മാറ്റിമറിക്കാന് വിശ്വാസി സമൂഹം തയ്യാറാവണമെന്ന് കേരള നദ് വത്തുല് മുജാഹീദീന് സെക്രട്ടറി ഫൈസല് നന്മണ്ട വിശദീകരിച്ചു. സംഘടന സംഘാടനം എന്ന വിഷയത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

എന്ജി. അന് വര് സാദത്ത്, എന്ജി. ഫിറോസ് ചുങ്കത്തറ, അയ്യൂബ് ഖാന്, ഷാനിബ് വടകര എന്നിവര് വിവിധ സെഷനുകള്ക്ക് നേതൃത്വം നല്കി. 

ഐ.ഐ.സി വൈസ് സയ്യിദ് അബുദറഹിമാന് അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി, ജനറല് സെക്രട്ടറി സിദ്ധീഖ് മദനി, അബ്ദുല് അസീസ് സലഫി, എന്ജി. ഉമ്മര് കുട്ടി, യൂനുസ് സലീം, മനാഫ് മാത്തോട്ടം എന്നിവര് സംസാരിച്ചു.

തറാവീഹ് നമസ്കാരത്തിന് ഹാഫില് നിഹാല് അബ്ദുറഷീദ്, സയ്യിദ് റാസ്, ഹാഷില് യൂനുസ്, സയ്യിദ് അബ്ദുറഹിമാന് എന്നിവര് നേതൃത്വം നല്കി. 

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *